x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​നും തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​നും അ​വ​സ​രം

വെബ് ഡെസ്ക്
Published: October 22, 2026 10:36 PM IST | Updated: October 22, 2026 10:36 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: അ​ര്‍​ഹ​രാ​യ എ​ല്ലാ വോ​ട്ട​ര്‍​മാ​ര്‍​ക്കും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​നും തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​നും പ​ട്ടി​ക​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി 2027 ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​താ തീ​യ​തി​യാ​യി നി​ശ്ച​യി​ച്ച് വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ സ്‌​പെ​ഷ്യ​ല്‍ സ​മ്മ​റി റി​വി​ഷ​ന്‍ (എ​സ്എ​സ്ആ​ര്‍) ന​ട​ത്തു​ന്ന​തി​ന് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത​നു​സ​രി​ച്ച് ന​വം​ബ​ര്‍ ര​ണ്ടി​ന​കം പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ യു​ക്തി​സ​ഹ​മാ​യ പു​ന​:ക്ര​മീ​ക​ര​ണം, ന​വം​ബ​ര്‍ 12ന​കം ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ല്‍ എ​ന്നി​വ പൂ​ര്‍​ത്തി​യാ​ക്ക​ണം. അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും ന​വം​ബ​ര്‍ 12 മു​ത​ല്‍ ഡി​സം​ബ​ര്‍ 11 വ​രെ സ​മ​ര്‍​പ്പി​ക്കാം. ഡി​സം​ബ​ര്‍ 28ന​കം ഇ​വ​യു​ടെ തീ​ര്‍​പ്പാ​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക 2027 ജ​നു​വ​രി നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

പു​തി​യ വോ​ട്ട​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍, വി​വ​ര​ങ്ങ​ളു​ടെ തി​രു​ത്ത​ല്‍, താ​മ​സ​സ്ഥ​ല​മാ​റ്റം, വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നോ നീ​ക്കം ചെ​യ്യു​ന്ന​തി​നോ ഉ​ള്ള അ​പേ​ക്ഷ​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള ഫോം ​ആ​റ്, ഏ​ഴ്, എ​ട്ട് എ​ന്നി​വ ഓ​ണ്‍​ലൈ​നാ​യി (സി​റ്റി​സ​ണ്‍ സ​ര്‍​വീ​സ് പോ​ര്‍​ട്ട​ല്‍, വോ​ട്ട​ര്‍ ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ആ​പ്പ് വ​ഴി) സ​മ​ര്‍​പ്പി​ക്ക​ണം. അ​ര്‍​ഹ​രാ​യ വോ​ട്ട​ര്‍​മാ​രെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കു​ന്ന​തി​നാ​യി വി​ല്ലേ​ജ് ത​ല​ങ്ങ​ളി​ല്‍ 31 വ​രെ ഹെ​ല്‍​പ് ഡെ​സ്ക്കു​ക​ളു​ടെ സേ​വ​നം ല​ഭി​ക്കും.
വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍​ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​റെ​യോ ഇ​ല​ക്‌​ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​റെ​യോ സ​മീ​പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​വു​മാ​യി 0468 2224256 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Tags :

Recent News

Corehub Up