x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ കാമ്പ​സു​ക​ളി​ലേ​ക്ക്; ബോ​ധ​വത്ക​ര​ണ​വു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ


Published: July 11, 2026 04:06 AM IST | Updated: July 11, 2026 04:06 AM IST

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മ​ദ്യ - ല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ കേ​ന്ദ്ര​ത​ല ഉ​ദ്ഘാ​ട​നം യൂ​ഹാ​നോ​ൻ മാ​ർ പ

തി​രു​വ​ല്ല: ല​ഹ​രി വി​പ​ത്തി​നെ​തി​രേ ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ദ്യ- ല​ഹ​രി വി​രു​ദ്ധ സ​മി​തി. പ​ദ്ധ​തി​യു​ടെ അ​ഖി​ല മ​ല​ങ്ക​ര​ത​ല ഉ​ദ്ഘാ​ട​നം പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് കോ​ള​ജി​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പൽ പ്ര​ഫ. കെ. ​കെ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​ല​ക്സ് മ​ണ​പ്പു​റ​ത്ത്, ഡോ. ​റോ​ബി​ൻ പി. ​മാ​ത്യു, ഫാ. ​കു​ര്യ​ൻ ദാ​നി​യേ​ൽ, മ​ത്താ​യി ടി. ​വ​ർ​ഗീ​സ്, മ​നോ​ജ് മാ​ത്യു, ഫാ. ​നി​തി​ൻ മ​ണ്ണാ​ഞ്ചേ​രി​ൽ, ഫാ. ​സ​ജി മേ​ക്കാ​ട്ട്, ഫാ.​ലി​ജു പി. ​ചെ​റി​യാ​ൻ, ലി​ബി​ൻ വ​ർ​ഗീ​സ്, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up