x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ര്‍​നാ​യ​ക​ൾ പെ​രു​കി: ഇ​രു​വ​ഴി​ഞ്ഞി​യി​ൽ ഇറങ്ങാനാ​കാ​തെ നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: October 5, 2026 11:39 PM IST | Updated: October 5, 2026 11:39 PM IST

ക​ക്കാ​ട് മാ​ളി​യേ​ക്ക​ൽ ക​ട​വി​ൽ നീ​ർ​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ഇ​റ​ങ്ങി​യ​പ്പോ​ള്‍.

മു​ക്കം : ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ നീ​ർ​നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം കാ​ര​ണം ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ക​ക്കാ​ട് മാ​ളി​യേ​ക്ക​ൽ ക​ട​വി​ൽ നീ​ർ​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ക​ര​യി​ലും പു​ഴ​യി​ലും ഇ​റ​ങ്ങി​യ​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ലാ​യി.​

അ​ടു​ത്ത് കാ​ല​ത്താ​യി ഇ​വ​യു​ടെ ഉ​പ​ദ്ര​വം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ് .കൊ​ടി​യ​ത്തൂ​ർ,ചേ​ന്ദ​മം​ഗ​ല്ലൂ​ർ, കാ​ക്കാ​ട് ,കാ​ര​ശേ​രി നി​വാ​സി​ക​ളാ​യ നി​ര​വ​ധി പേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നീ​ർ നാ​യ ക​ടി​ച്ച​ത്. കാ​ര​ശേരി, കൊ​ടി​യ​ത്തൂ​ർ,കോ​ട്ട​മു​ഴി, ഇ​ട​വ​ഴി​ക​ട​വ് ,പു​തി​യൊ​ട്ടി​ൽ,ചാ​ല​ക്ക​ൽ,ക​രാ​ട്ട്,പു​ത്ത​ൻ വീ​ട്ടി​ൽ , ക​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്  

ഒ​റ്റ​ക്കും കൂ​ട്ട​മാ​യും നീ​ർ​നാ​യ​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് .വ​ര്‍​ധി​ച്ചു​വ​രു​ന്ന നീ​ർ​നാ​യ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ എ​ന്‍റെ സ്വ​ന്തം ഇ​രു​വ​ഞ്ഞി​ക്കൂ​ട്ടാ​യ്മ​യു​ടേ നേ​ത്ര​ത്വ​ത്തി​ൽ​കേ​ര​ള വ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ന്മാ​രാ​യ ഡോ.​പി ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​പി.​രാ​ജ​ൻ എ​ന്നി​വ​ർ ഇ​രു​വ​ഞ്ഞി​പ്പു​ഴ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള ജ​ന​ങ്ങ​ള്‍​ക്ക്  വെ​ള്ള​ത്തി ല്‍ ​ഇ​റ​ങ്ങി​കു​ളി​ക്കു​വാ​നോ വ​സ്ത്രം ക​ഴു​കു​വാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള ആ​ക്ര​മ​ണ​മാ​യ​തി​നാ​ൽ ര​ക്ഷ​പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
നീ​ർ​നാ​യ​യു​ടെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​ര​ത്തി​നാ​യി ഇ​നി ആ​രെ സ​മീ​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ വാ​സി​ക​ൾ.

 

Tags : Nattuvishesham Districtnews Deepikanews Otter population

Recent News

Corehub Up