കക്കംവെള്ളിയിൽ കാർ കടയിലേക്ക് ഇടിച്ച് കയറി ഷട്ടറുകൾ തകർത്ത നിലയിൽ.
നാദാപുരം: സംസ്ഥാന പാതയിൽ കാർ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി. നാദാപുരം കക്കംവെള്ളിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കളിപ്പാട്ടങ്ങൾ വിൽപ്പന നടത്തുന്ന കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയുടെ ഷട്ടറുകൾ തകർന്നു.
കടയുടെ പിൻഭാഗത്തെ ചുമരും തകർത്താണ് കാർ നിന്നത്. കാറിന്റെ മുൻ ഭാഗവും പൂർണമായി തകർന്നു. ശക്തമായ മഴയിൽ കാർ റോഡിൽ നിന്ന് തെന്നിമാറി കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
Tags : Local News Nattuvishesham Kozhikode