x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഞ്ച​കൃ​ഷി​ക്കൊ​രു​ങ്ങി മാ​ന​ന്ത​വാ​ടി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍


Published: June 23, 2026 08:00 AM IST | Updated: June 23, 2026 08:00 AM IST

മാ​ന​ന്ത​വാ​ടി: ന​ഞ്ച​കൃ​ഷി​ക്കാ​യി നി​ല​മൊ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് മാ​ന​ന്ത​വാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍.

ട്രാ​ക്ട​റും ട്രി​ല്ല​റും ഇ​റ​ക്കി​യാ​ണ് വ​യ​ലു​ക​ള്‍ ഉ​ഴു​തു​മ​റി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് മു​ത​ല്‍ നി​ല​മൊ​രു​ക്ക​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​നി​യും ഒ​ട്ടേ​റെ വ​യ​ലു​ക​ള്‍ ഒ​രു​ക്കാ​നു​ള്ള​തി​നാ​ല്‍ ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും തി​ര​ക്കി​ലാ​ണ്. മാ​ന​ന്ത​വാ​ടി​യി​ലെ വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ വേ​മം, കൊ​യി​ലേ​രി, ആ​റാ​ട്ടു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നി​ല​മൊ​രു​ക്ക​ല്‍ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്.

നി​ലം ഉ​ഴു​മ​റി​ക്കു​മ്പോ​ള്‍ കൊ​റ്റി​ക​ള്‍ കൂ​ട്ടം​കൂ​ടി ഇ​ര തേ​ടു​ന്ന​തും മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. ആ​യി​രം ക​ണ്ണി, ആ​തി​ര, പ​വി​ഴം, കു​ള്ള​ന്‍ ആ​തി​ര, ഉ​മ തു​ട​ങ്ങി​യ വി​ത്തി​ന​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ചെ​ല​വേ​റി​യ​തി​നാ​ല്‍ ഞാ​റു പ​റി​ച്ചു ന​ട​ന്ന​തി​ന് പ​ക​രം നേ​രി​ട്ടു​ള്ള വി​ത പി​ന്തു​ട​രു​ന്ന​വ​രു​മു​ണ്ട്. ലാ​ഭ​ന​ഷ്ട​ങ്ങ​ള്‍ നോ​ക്കാ​തെ മു​ട​ങ്ങാ​തെ എ​ല്ലാ വ​ര്‍​ഷ​വും കൃ​ഷി​യി​റ​ക്കു​ന്ന​വ​രാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ കൂ​ടി ക​ഴി​ഞ്ഞാ​ല്‍ വ​യ​ലു​ക​ളെ​ല്ലാം കൃ​ഷി​ക്ക് പൂ​ര്‍​ണ​മാ​യും ഒ​രു​ങ്ങും.

Tags : nattu vishesham Paddy fields Mananthavadi

Recent News

Corehub Up