x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ രൂ​പ​ത ക​ലോ​ത്സ​വം-സ​ര്‍​ഗത​രം​ഗം

വെബ് ഡെസ്ക്
Published: September 2, 2026 10:52 PM IST | Updated: September 2, 2026 10:52 PM IST

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: എ​സ്എം​വൈഎം ​പാ​ലാ രൂ​പ​ത​യു​ടെ 2026 പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​ത്തി​ലെ രൂ​പ​താ ക​ലോ​ത്സ​വം പ്ര​വി​ത്താ​നം ഫൊ​റോ​ന​യു​ടെ​യും യൂ​ണി​റ്റി​ന്‍റെ​യും ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ പ്ര​വി​ത്താ​നം ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ത്ത​പ്പെ​ട്ടു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് മി​ജോ ജോ​യി പ​താ​ക ഉ​യ​ര്‍​ത്തി. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.​ രൂ​പ​ത ഡ​യ​റ​ക്ട​ല്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, പ്ര​വി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റു കൊ​ല്ലി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ 20 ഫൊ​റോ​ന​ക​ളി​ല്‍നി​ന്ന് യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ചീ​ഫ് വീ​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. ഫൊ​റോ​ന ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ് രാ​മ​പു​രം ഫൊ​റോ​ന​യും ര​ണ്ടാം സ്ഥാ​നം കു​റ​വി​ല​ങ്ങാ​ട് ഫൊ​റോ​ന​യും മൂ​ന്നാം സ്ഥാ​നം കൊ​ഴു​വ​നാ​ല്‍ ഫൊ​റോ​ന​യും ക​ര​സ്ഥ​മാ​ക്കി.

ബെ​സ്റ്റ് യൂ​ണി​റ്റി​ല്‍ ഒ​ന്നാം സ്ഥാ​നം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റും ര​ണ്ടാം സ്ഥാ​നം രാ​മ​പു​രം യൂ​ണി​റ്റും മൂ​ന്നാം സ്ഥാ​നം മു​ട്ടു​ചി​റ യൂ​ണി​റ്റും ക​ര​സ്ഥ​മാ​ക്കി. ര​ച​നാ മ​ത്സ​ര​ത്തി​ല്‍ കാ​റ്റ​ഗ​റി തി​രി​ച്ച് യൂ​ണി​റ്റു​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വും ന​ല്‍​കി. എ ​കാ​റ്റ​ഗ​റി​യി​ല്‍ ഒ​ന്നാം സ്ഥാ​നം അ​ല്‍​ഫോ​ന്‍​സാ​ഗി​രി യൂ​ണി​റ്റും ര​ണ്ടാം സ്ഥാ​നം ഗാ​ഗു​ല്‍​ത്ത യൂ​ണി​റ്റും മൂ​ന്നാം സ്ഥാ​നം വാ​ഗ​മ​ണ്‍ യൂ​ണി​റ്റും ക​ര​സ്ഥ​മാ​ക്കി.

ബി ​കാ​റ്റ​ഗ​റി​യി​ല്‍ ഒ​ന്നാം സ്ഥാ​നം കു​ന്നോ​ന്നിയും ര​ണ്ടാം സ്ഥാ​നം വെ​ള്ളി​കു​ളവും മൂ​ന്നാം സ്ഥാ​നം വാ​ക്കാ​ട് യൂ​ണി​റ്റും സി ​കാ​റ്റ​ഗ​റി​യി​ല്‍ ഒ​ന്നാം സ്ഥാ​നം പെ​രി​ങ്ങു​ളവും ര​ണ്ടാം സ്ഥാ​നം തു​ട​ങ്ങു​നാ​ടും മൂ​ന്നാം സ്ഥാ​നം സി​ബി​ഗി​രി യൂ​ണി​റ്റും ക​ര​സ്ഥ​മാ​ക്കി. ഡി ​കാ​റ്റ​ഗ​റി​യി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ട​പ്ലാ​മ​റ്റം യൂ​ണി​റ്റും ര​ണ്ടാം സ്ഥാ​നം ഏ​ന്ത​യാ​ര്‍ യൂ​ണി​റ്റും മൂ​ന്നാം സ്ഥാ​നം പി​റ​വം യൂ​ണി​റ്റും ഇ ​കാ​റ്റ​ഗ​റി​യി​ല്‍ ഒ​ന്നാം സ്ഥാ​നം പൂ​വ​ര​ണിയും ര​ണ്ടാം സ്ഥാ​നം പൂ​ഞ്ഞാ​റും മൂ​ന്നാം സ്ഥാ​നം ഇ​ല​ഞ്ഞി യൂ​ണി​റ്റും എ​ഫ് കാ​റ്റ​ഗ​റി​യി​ല്‍ ഒ​ന്നാം സ്ഥാ​നം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റും ര​ണ്ടാം സ്ഥാ​നം രാ​മ​പു​രം യൂ​ണി​റ്റും മൂ​ന്നാം സ്ഥാ​നം മു​ട്ടു​ചി​റ യൂ​ണി​റ്റും ക​ര​സ്ഥ​മാ​ക്കി.

Tags : Nattuvishesham Districtnews Deepikanews Pala Diocese Arts

Recent News

Corehub Up