പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കൊഴുവനാല്‍ ഫൊറോന തലത്തിലുള്ള സോണ്‍ പ്രമോഷന് കൗണ്‍സിലിന്റെ ഉദ്ഘാടനവും പ്രഥമ സോണല്‍ അവലോകന സമ്മേളനവും 22ന് കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളി ഹാളില്‍ നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഫൊറോന രക്ഷാധികാരിയും വികാരിയുമായ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ അധ്യക്ഷത വഹിക്കും.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ സോണ്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കാഞ്ഞിരമറ്റം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല്, മൂഴൂര്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി, മറ്റക്കര പള്ളി വികാരി ഫാ. ജോസഫ് പര്യാത്ത്, കരിമ്പാനി പള്ളി വികാരി ഫാ. ജയിംസ് കരിമാക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, സോണ്‍ ഡയറക്ടര്‍ ഫാ. ജോണ്‍ വയലില്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റിസ് കൂനാനിക്കല്‍, കോ-ഓർഡിനേറ്റര്‍ ജിജി സിന്റോ തുടങ്ങിയവര്‍ പ്രസംഗിക്കും.