x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ക്കോ​ട്ടു​കാ​വി​ൽ പ​ത്ത​ര​മാ​റ്റോ​ടെ താ​ല​പ്പൊ​ലി ഞാ​യ​റാ​ഴ്ച


Published: May 8, 2026 01:33 AM IST | Updated: May 8, 2026 01:33 AM IST

തി​രു​വി​ല്വാ​മ​ല പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ത​ട്ട​ക​ത്തി​റ​ങ്ങി​യ പൂ​ത​നും തി​റ​യും

തി​രു​വി​ല്വാ​മ​ല: ഒ​രാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പ​റ​ക്കോ​ട്ടു​കാ​വി​ൽ ഞാ​യ​റാ​ഴ്ച പ​ത്ത​ര​മാ​റ്റോ​ടെ താ​ല​പ്പൊ​ലി. വി​ല്വ​മ​ല​യു​ടെ താ​ഴ്‌​വാ​രം താ​ല​പ്പൊ​ലി​യു​ടെ ആ​ഘോ​ഷ​ക്കാ​ഴ്ച​ക​ൾ​ക്കാ​യി ക​ണ്ണും കാ​തും തു​റ​ന്നു​ക​ഴി​ഞ്ഞു. ദേ​ശ​ങ്ങ​ളു​ടെ കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ക​ട​ന്ന് നി​ള​യു​ടെ അ​ക്ക​രെ​നി​ന്നും ഇ​ക്ക​രെ​നി​ന്നും ആ​ൾ​ക്കൂ​ട്ടം ഒ​ഴു​കി​യെ​ത്തും.

മ​ധ്യ​കേ​ര​ള​ത്തി​ലെ പൂ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കു പ​രി​സ​മാ​പ്തി കു​റി​ക്കു​ന്ന പ​റ​ക്കോ​ട്ടു​കാ​വ് ഭ​ഗ​വ​തി​യു​ടെ താ​ല​പ്പൊ​ലി​യു​ടെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും തി​രു​വി​ല്വാ​മ​ല​യി​ൽ പൂ​ർ​ത്തി​യാ​യി. വി​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള തി​രു​വി​ല്വാ​മ​ല​ക്കാ​ർ താ​ല​പ്പൊ​ലി​ക്കാ​യി സ്വ​ന്തം ത​ട്ട​ക​ത്തേ​ക്കു തി​രി​ച്ചെ​ത്തി​ക്ക​ഴി​ഞ്ഞു.

വെ​ടി​ക്കെ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം ബാ​ക്കി​യാ​ണെ​ങ്കി​ലും പ​ടി​ഞ്ഞാ​റ്റു​മു​റി, പാ​മ്പാ​ടി, കി​ഴ​ക്കു​മു​റി ദേ​ശ​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും ക​രി​മ​രു​ന്നു​പ്ര​യോ​ഗ​ത്തി​ന്‍റെ​യും മാ​സ്മ​രി​ക​ത ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന പ​തി​നാ​യി​ര​ങ്ങ​ളെ​ക്കൊ​ണ്ട് വി​ല്വ​മ​ല​യു​ടെ താ​ഴ്‌​വാ​ര​വും താ​ല​പ്പൊ​ലി പാ​റ​യും നി​റ​ഞ്ഞു​ക​വി​യും.

വൈ​കീ​ട്ട് മൂ​ന്നു ദേ​ശ​ങ്ങ​ളു​ടെ​യും മു​ഴു​വ​ൻ ആ​ന​ക​ളും താ​ല​പ്പൊ​ലി​പ്പാ​റ​യി​ൽ അ​ണി​നി​ര​ന്ന് കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പും മേ​ള​വും കു​ട​മാ​റ്റ​വും ന​ട​ത്തു​ന്ന​തു കാ​ണാ​ൻ ജ​ന​സ​മു​ദ്ര​മാ​യി​രി​ക്കും. കു​ട​മാ​റ്റം ന​ട​ത്തി​യ​ശേ​ഷം മൂ​ന്ന് ആ​ന​ക​ൾ കാ​വി​ലേ​ക്ക് ഇ​റ​ങ്ങും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​ട​ക്കേ കൂ​ട്ടാ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു പ​ടി​ഞ്ഞാ​റ്റു​മു​റി ദേ​ശ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ക്കും. കി​ഴ​ക്കു​മു​റി ദേ​ശ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ് മ​ല്ലി​ച്ചി​റ അ​യ്യ​പ്പ​ൻ​കാ​വി​ൽ​നി​ന്നും പാ​മ്പാ​ടി ദേ​ശ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ് പാ​ന്പാ​ടി മ​ന്ദം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും തു​ട​ങ്ങും. പ​ഞ്ച​വാ​ദ്യം, പൂ​ത​ൻ, തി​റ, വെ​ള്ളാ​ട്ട്, ക​രി​വേ​ഷം എ​ന്നി​വ അ​ക​മ്പ​ടി​യാ​കും.

Tags : Parakottukkavil nattuvishesham local news

Recent News

Corehub Up