x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന ഉ​ഷാ​റാ​ക്കി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സിലെ കു​ട്ടി​ക​ൾ

വെബ് ഡെസ്ക്
Published: July 31, 2026 01:29 AM IST | Updated: July 31, 2026 01:29 AM IST

അ​ങ്ങാ​ടി​പ്പു​റം: പ​ത്ര​വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​ക്കി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. പ​ത്ര​വാ​യ​ന​യി​ലൂ​ടെ അ​റി​വി​ന്‍റെ ലോ​കം തു​റ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കി​യും പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യും സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. ര​

ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​ത്ര​പാ​രാ​യ​ണം സൂ​പ്പ​ർ ഹി​റ്റാ​യി.
പ​ത്ര​വാ​ർ​ത്ത ഒ​ഴു​ക്കോ​ടെ​യും സ്ഫു​ട​മാ​യും വാ​യി​ക്കു​ന്ന​ത് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു.

അമ്മമാരുടെ മ​ത്സ​ര​ത്തി​ൽ എ​സ്.​ ജ​യ​ന്തി ഒ​ന്നും എ.​ ദി​വ്യ ര​ണ്ടും സ്ഥാ​നം നേ​ടി. അ​ഹ​ല്യ ന​രേ​ന്ദ്ര​ൻ, ഹൈ​ന സ​നീ​ഷ്, കെ.​ ഷി​ഫാ​ന എ​ന്നി​വ​ർ മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു.
വി​ദ്യാ​ർ​ഥി​ക​ളുടെ മ​ത്സ​രത്തിൽ എ​സ്. ​ശ്രീ​കാ​ർ​ത്തി​ക ഒ​ന്നും ജു​വാ​ന ജ​യി​ൻ ര​ണ്ടും നി​ല എ​സ്.​ നാ​യ​ർ, എ​ൻ.​ ഹി​ര​ണ്‍​ദേ​വ് എ​ന്നി​വ​ർ മൂ​ന്നും സ്ഥാ​നം നേ​ടി.
അ​മ്മ​മാ​ർ​ക്കാ​യി ഒ​രു​ക്കി​യ അ​നു​ഭ​വ​ക്കു​റി​പ്പ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും നി​ര​വ​ധി പേ​ർ മു​ന്നോ​ട്ടു​വ​ന്നു. അ​ഹ​ല്യ ന​രേ​ന്ദ്ര​ൻ, ലി​ൻ​സി ടോ​ണി, ദീ​പ്തി യു. ​ജോ​ർ​ജ് എ​ന്നീ അ​മ്മ​മാ​ർ വി​ജ​യി​ക​ളാ​യി. പ​ത്ര​വാ​യ​ന​യെ അ​ടി​സ്ഥാ​ന​മാ​ക്കി ക്വി​സ് മ​ത്സ​ര​വും സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

"എ​ഴു​ത്തി​ന്‍റെ വ​ഴി​യേ പ​ഠ​ന​യാ​ത്ര', "വാ​യ​ന വീ​ടു​ക​ളി​ലേ​ക്ക് ’ പ​ദ്ധ​തി, ഹ്ര​സ്വ​ചി​ത്ര നി​ർ​മാ​ണം, വാ​യ​ന​വ​സ​ന്തം പ​രി​പാ​ടി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണു​മാ​യി മു​ഖാ​മു​ഖം, മെ​ഗാ കൈ​യെ​ഴു​ത്ത് മാ​സി​ക നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

പ്ര​ധാ​നാ​ധ്യാ​പി​ക ജി. ​ലി​റ്റി തെ​രേ​സ്, വി​ദ്യാ​രം​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, അ​ധ്യാ​പ​ക​രാ​യ പി.​ അ​ഞ്ജി​ത, ദീ​പ സ​ഖ​റി​യാ​സ്, കെ.​കെ.​ ബി​ന്ദു, ലി​ജി, വി​ദ്യാ​രം​ഗം ഭാ​ര​വാ​ഹി​ക​ളാ​യ എ. ​ഐ​റി​ൻ സ​ഫീ​ർ, എ​സ്.​ ശ്രീ​കാ​ർ​ത്തി​ക, ജു​വാ​ന ജ​യി​ൻ, ന​ന്ദി​ക പ്ര​ഭാ​ത് കു​മാ​ർ, കെ.​ടി.​ ഹം​ന, മ​രി​യ ബി​ജു, പി.​ടി.​ എ​സ്ര റ​സാ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews

Recent News

Corehub Up