x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​നി​ടെ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ ഒ​രു ഭാ​ഗം നി​ലം​പൊ​ത്തി


Published: June 11, 2026 05:51 AM IST | Updated: June 11, 2026 05:51 AM IST

നി​ർ​മാ​ണ​ത്തി​നി​ടെ മ​രു​ത​ൻ​പാ​റ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ വ​രാ​ന്ത​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്നുവീ​ണ നി​ല​യി​ൽ.

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ർ​മാ​ണ​ത്തി​നി​ടെ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ ഒ​രു ഭാ​ഗം നി​ലം​പൊ​ത്തി. നി​ർ​മാ​ണ​ത്തി​നി​ടെ ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് വീ​ണ ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ വീ​ണ്ടും പ്ര​വൃ​ത്തി തു​ട​ങ്ങി​യ ശേ​ഷം വ​രാ​ന്ത​യു​ടെ ഒ​രു ഭാ​ഗം ത​ക​രു​ക​യാ​യി​രു​ന്നു. താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ര​ക്കു​പ​റ​ന്പ് മ​രു​ത​ൻ​പാ​റ കമ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ വ​രാ​ന്ത​യു​ടെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്നുവീ​ണ​ത്. പ​ട്ടി​ക​ജാ​തി വ​കു​പ്പ് 2019-20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച​താ​ണ് കമ്യൂ​ണി​റ്റി സെ​ന്‍റ​ർ.

ജി​ല്ലാ നി​ർ​മി​തികേ​ന്ദ്ര​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. 26 ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ ആ​റി​നാ​ണ് നി​ർ​മാ​ണ​ത്തി​ലി​രി​ക്കേ കേ​ന്ദ്ര​ത്തി​ന്‍റെ വ​ലി​യൊ​രു​ഭാ​ഗം ത​ക​ർ​ന്നുവീ​ണ​ത്. അ​ന്ന് ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്.

കെ​ട്ടി​ടം ത​ക​ർ​ന്ന​പ്പോ​ൾ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ട്ടി​ക​ജാ​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ബ​ഹു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു.

അ​ന്നു ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ശ​ദീ​ക​രി​ച്ച​താ​ണ്. ഇ​പ്പോ​ൾ ഒ​രു വ​ർ​ഷം തി​ക​യു​ന്പോ​ഴാ​ണ് നി​ർ​മാ​ണ​ത്തി​നി​ടെ വ​രാ​ന്ത​യു​ടെ ഒ​രു ഭാ​ഗം നി​ലം​പൊ​ത്തി​യ​ത്.
കെ​ട്ടി​ടനി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up