സംസ്ഥാന വിവരാവകാശ കമ്മിഷന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ സംഘടിപ്പിച്ച സെമിനാര്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വി. ഹരി നായ
തിരുവല്ല: വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നല്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വിവരാവകാശ ഓഫിസർമാർക്ക് ബാധ്യതയുണ്ടെന്ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍ വി. ഹരി നായര്‍.
സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ വിവരാവകാശ നിയമത്തെ ആസ്പദമാക്കി ഉദ്യോഗസ്ഥര്‍ക്കായി തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശ നിയമത്തില്‍ പരിജ്ഞാനം നല്കാന് 2025-ല്‍ ആരംഭിച്ച ബോധവത്കരണ യജ്ഞം അവസാന ഘട്ടത്തിലാണെന്നും കമ്മിഷണർ പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ടി.കെ. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മിഷണര്‍മാരായ ഡോ. എം ശ്രീകുമാര്‍, ഡോ. സോണിച്ചന്‍ പി. ജോസഫ് എന്നിവര്‍ വിവരാവകാശ നിയമം സംബന്ധിച്ച് വിഷയാവതരണം നടത്തി. വിവരാവകാശ കമ്മിഷന് റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി. വിവരാവകാശ കമ്മിഷന് സെക്രട്ടറി എം.എസ്. ഷീന, തിരുവല്ല മാര്‍ത്തോമാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ. മാത്യു വര്‍ക്കി, പ്രഫ. റെനോഷ് ടോം വര്‍ഗീസ്, അസിസ്റ്റന്റ് പ്രഫ. റെയ്സണ്‍ സാം രാജു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Replies to Right to Information nattu vishesham local news Replies to Right Information applications