x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ദു​ര​ന്ത സ്മ​ര​ണ: പ്ര​ണാ​മം അ​ർ​പ്പി​ച്ച് മ​മ്പാ​ട് സ്കൂ​ൾ

വെബ് ഡെസ്ക്
Published: August 1, 2026 01:36 AM IST | Updated: August 1, 2026 01:36 AM IST

മ​മ്പാ​ട് സി​എ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അധ്യാപകരും


വ​ട​ക്ക​ഞ്ചേ​രി: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ്ര​ണാ​മ​മ​ർ​പ്പി​ച്ച് കി​ഴ​ക്ക​ഞ്ചേ​രി മ​മ്പാ​ട് യു​പി സ്കൂ​ൾ. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചാ​യി​രു​ന്നു ഓ​ർ​മ​ദി​നാ​ച​ര​ണം. പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു ടീ​ച്ച​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും തി​രി​തെ​ളി​യി​ച്ച് വേ​ർ​പാ​ടു​ക​ളു​ടെ സ​ങ്ക​ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags : Paying Tribute NattuVishasham DistrictNews

Recent News

Corehub Up