കുറവിലങ്ങാട്: ലോകകപ്പ് ആവേശത്തിൽ ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവുമായി കുറവിലങ്ങാട് ഇടവക. ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാൽപ്പന്ത് ആവേശം. പെനാൽറ്റി ഷൂട്ടൗട്ടിൽ നൂറിലധികം ടീമുകൾ പങ്കെടുക്കും.
21 നു വൈകുന്നേരം ആറിന് ദേവമാതാ കോളജ് ഗ്രൗണ്ടിൽ ഒരുക്കുന്ന നിധീരിക്കൽ മാണിക്കത്തനാർ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
81 കുടുംബ കൂട്ടായ്മ യൂണിറ്റുകളുടെ അടിസ്ഥാനത്തിലാണ് ടീമുകൾ. 5555, 3333, 2222,1111 എന്നിങ്ങനെ യഥാക്രമം ആദ്യ നാല് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും. 2002 രൂപയുടെ ജാക്ക്പോട്ട് സമ്മാനവും ഒരുക്കിയിട്ടുണ്ട്. രൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. തോമസ് ഓലായത്തിൽ മത്സരം ഉദ്ഘാടനം ചെയ്യും. ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി സമ്മാനദാനം നിർവഹിക്കും. കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. മൈക്കിൾ ചാത്തൻകുന്നേൽ, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. ജോസഫ് ചൂരക്കൽ, ഫാ. ജോവാനി കുറുവാച്ചിറ, കുടുംബ കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവർ പ്രസംഗിക്കും.
സോൺ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസ് മണക്കാട്ട്, സണ്ണി വെട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകും.