വായനശാലയിൽ സംഘടിപ്പിച്ച മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള സെമിനാർ
മുണ്ടത്തിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് സ്പെഷൽ കണ്‍വൻഷനും നവാഗതരെ സ്വീകരിക്കലും ആര്യന്പാടം പകൽവീട്ടിൽ സംസ്ഥാന കൗണ്‍സിൽ അംഗം കെ.എസ്. ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ. സ്കറിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ശ്യാമളകുമാരി, ബ്ലോക്ക് പ്രസിഡന്റ് എം.ജെ. അഗസ്റ്റിൻ, എം.കെ. മുഹമ്മദ്കുട്ടി ഹാജി, വി.കെ. പദ്മനാഭൻ, രാജു മാരാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Special Convention Nattuvishesham District News