x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിൻ യാത്രികന്‍റെ മൊബൈൽ ഫോൺ കവർന്നയാൾ പിടിയിൽ

വെബ് ഡെസ്ക്
Published: September 12, 2026 01:33 AM IST | Updated: September 12, 2026 01:33 AM IST

ശരത്

​പേ​രൂ​ർ​ക്ക​ട: ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന​യാ​ളെ റെ​യി​ൽ​വേ പൊ​ലി​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി വി​ള​വ​ൻ​കോ​ട് ആ​റു​കാ​ണി കു​ന്നു​പു​റ​ത്ത് വീ​ട്ടി​ൽ എ​സ്.​ശ​ര​ത് (20) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ഗ​സ്റ്റ് 24ന് ​പു​ല​ർ​ച്ചെ നാ​ലി​നും ആ​റി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ബാ​ല​രാ​മ​പു​രം കാ​രോ​ട് ഉ​ച്ച​ക്ക​ട സ്വ​ദേ​ശി അ​ഭി​റാ​മി​ന്‍റെ 26,000 രൂ​പ വി​ല​വ​രു​ന്ന ഇ​ൻ​ഫി​നി​ക്സ് ജി.​ടി എ​ന്ന മൊ​ബൈ​ൽ ഫോ​ൺ ആ​ണ് പ്ര​തി ക​വ​ന്ന​ത്. മാ​വേ​ലി എ​ക്സ്പ്ര​സി​ൽ കൊ​ല്ല​ത്തി​നും തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ജ​ന​റ​ൽ കോ​ച്ചി​ലെ യാ​ത്രി​ക​നാ​യി​രു​ന്ന അ​ഭി​റാം ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ചാ​ർ​ജ് ചെ​യ്യാ​ൻ ഇ​ട്ട മൊ​ബൈ​ൽ ഫോ​ൺ ആ​ണ് പ്ര​തി ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. അ​ഭി​റാം ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ സൈ​ബ​ർ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.

ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ തൊ​ണ്ടി​മു​ത​ൽ സ​ഹി​തം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ എ​സ്എ​ച്ച്ഒ ബാ​ലു ബി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് എ​സ്ഐ ബി​ജു, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ ഷം​നാ​ദ്, സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ ആ​ദ​ർ​ശ് തി​ങ്ക​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : District News Nattuvishesham train passenger's mobile phone

Recent News

Corehub Up