പിള്ളേരോണ ദിവസം സദ്യയിൽ പങ്കെടുക്കുന്ന കുട്ടികൾ.
തിരുവല്ല: ഓണക്കാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പിള്ളേരോണം ഇന്നലെ സ്കൂളുകളിലും വീടുകളിലുമായി ആഘോഷിച്ചു. ഓണക്കാലത്തിന്റെ സന്ദേശം അറിയിച്ചുകൊണ്ടുള്ള പിള്ളേരോണത്തിന്റെ പ്രസക്തി കുട്ടികളിലേക്കു പകർന്നു നൽകാൻ ദിനാചരണത്തിൽ കുട്ടികൾക്കായി സദ്യ ഒരുക്കുകയും ഓണവേഷങ്ങൾ അണിയാൻ പ്രേരിപ്പിക്കുകയും ചെയ്തു.
സ്കൂളുകളിലെ ഉച്ചഭക്ഷണം പലയിടത്തും ഓണ വിഭവങ്ങൾകൂടി ചേർത്തുള്ളതായി.
പിള്ളേരോണം കഴിഞ്ഞ് ഇരുപത്തിയെട്ടാം നാളാണ് തിരുവോണം. ഇനിയുള്ള നാളുകൾ പൂക്കളം ഒരുക്കൽ, ഓണപ്പാട്ട് , തിരുവാതിര, വഞ്ചിപ്പാട്ട് , വിവിധ കലാ മത്സരങ്ങൾ, കേരളത്തിന്റെ സാംസ്കാരിക തനിമയായ വള്ളംകളി മത്സരങ്ങൾ എന്നിവ അരങ്ങേറും.
Tags : Nattuvishesham Districtnews Pillayonam