ശാസ്ത്ര ക്ലബ് ഒരുക്കിയ ഡോം പ്ലാനറ്റേറിയം.
ആലത്തൂർ: എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിലെ ശാസ്ത്രക്ലബ് ബഹിരാകാശ വാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോം പ്ലാനറ്റേറിയം കുട്ടികൾക്ക് ആവേശമായി. കാറ്റടിച്ച് വീർപ്പിച്ച ഒരു ചെറിയ കറുത്ത കൂടാരത്തിൽ 50 പേർ ഇരുന്നു കാണുന്ന കുട്ടിപ്ലാനിറ്റേറിയം കുട്ടികൾക്കും അധ്യാപകർക്കും ഏറെ കൗതുകമായി. കൺവീനർ എ. ഷബാന ടീച്ചർ, ഹെഡ്മിസ്ട്രസ് പി. സജിനി, സ്റ്റാഫ് സെക്രട്ടറി എ. മഞ്ജുള, സീനിയർ അസിസ്റ്റന്റ് സി. ഗോപകുമാർ, എ. സുനീറ, എം.ഐ. ഹാരിഷ എന്നിവർ നേതൃത്വം നൽകി.