x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ്ധ​തി​ക​ൾ പാ​ഴാ​യി; പ്ര​കൃ​തി​ദ​ത്ത ജ​ലാ​ശ​യ​ങ്ങ​ൾ മ​ലീ​മ​സം


Published: June 5, 2026 01:32 AM IST | Updated: June 5, 2026 01:32 AM IST

മാ​ലി​ന്യം നി​റ​ഞ്ഞുകി​ട​ക്കു​ന്ന എ​ഴു​മ​റ്റൂ​ർ ചി​റ​യ്ക്ക​ൽ​കു​ളം.

പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​ദ​ത്ത ജ​ല​സം​ഭ​ര​ണി​ക​ൾ മ​ലീ​മ​സം. കു​ടി​വെ​ള്ള​ത്തി​നും ജ​ല​സേ​ച​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും സ്രോ​ത​സു​ക​ളാ​യി മാ​റേ​ണ്ട സം​ഭ​ര​ണി​ക​ളാ​ണ് കാ​ടു​മൂ​ടി​യും പാ​യ​ൽ​നി​റ​ഞ്ഞും​കി​ട​ക്കു​ന്ന​ത്. വ​ർ​ഷം മു​ഴു​വ​ൻ ജ​ല​സ​മൃ​ദ്ധ​മാ​യ കു​ള​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​യ​തു​മി​ല്ല. ഏ​റ്റെ​ടു​ത്ത​വ​യാ​ക​ട്ടെ പൂ​ർ​ത്തി​യാ​ക്കാ​തെ​യും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്ലാ​തെ​യും പോ​യ​തു​കാ​ര​ണം പ്ര​യോ​ജ​ന​പ്പെ​ട്ട​തു​മി​ല്ല.

ഇ​തോ​ടെ ജി​ല്ല​യി​ലെ മി​ക്ക ജ​ലാ​ശ​യ​ങ്ങ​ളും മാ​ലി​ന്യ വാ​ഹി​നി​ക​ളാ​യി. പോ​ള​ക​ളും പാ​യ​ലും​നി​റ​ഞ്ഞ ജ​ലാ​ശ​യ​ങ്ങ​ളെ പ​ല​യി​ട​ത്തും അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്തു. വേ​ന​ൽ​ക്കാ​ല​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​മ്പോ​ൾ​പോ​ലും ഈ ​ജ​ലാ​ശ​യ​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ജ​ല​സ്രോ​ത​സു​ക​ളെ സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി പ​ദ്ധ​തി​ക​ൾ ത‍​യാ​റാ​ക്കി ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

പ​ന്നി​വേ​ലി​ച്ചി​റ

ജി​ല്ല​യി​ലെ ഏ​ക ഫി​ഷ് ഹാ​ച്ച​റി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​വേ​ലി​ച്ചി​റ​യു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ലാ​ണ് ഹാ​ച്ച​റി​യു​ടെ പ്ര​വ​ർ​ത്ത​നം. എ​ന്നാ​ൽ കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നി​ല്ല. കൂ​ടാ​തെ ചി​റ​യോ​ടു ചേ​ർ​ന്നു​ള്ള 50 ഏ​ക്ക​ർ​വ​രു​ന്ന വി​ശാ​ല​മാ​യ ജ​ലാ​ശ​യ​ത്തി​ൽ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രു​ന്നു.

പ​ദ്ധ​തി ന​ട​പ്പാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ജ​ലം പാ​യ​ൽ മൂ​ടി മ​ലി​ന​മാ​യി​കി​ട​ക്കു​ക​യാ​ണി​പ്പോ​ൾ. മ​ൾ​ട്ടി​സ്പീ​ഷീ​സ് ഫി​ഷ് ഹാ​ച്ച​റി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നും ജ​ല​ക്കൃ​ഷി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്ന ഹാ​ച്ച​റി​യു​ടെ വി​ക​സ​ന​ത്തി​നു​പോ​ലും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. കോ​ടി​ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​രു​മാ​നം ഉ​ണ്ടാ​ക്കാ​വു​ന്ന പ​ദ്ധ​തി ഇ​പ്പോ​ൾ പേ​രി​നു മാ​ത്രം ന​ട​ന്നു​വ​രു​ന്നു.

ആ​റ​ന്മു​ള​യെ ത​രി​ശു​ര​ഹി​ത ഗ്രാ​മ​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ൽ​കൃ​ഷി​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി വി​ക​സി​പ്പി​ക്കാ​ൻ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശം​കൂ​ടി​യാ​ണി​വി​ടം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ന്നി​വേ​ലി​ച്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത ഉ​ത്സ​വ​ങ്ങ​ൾ മു​റ​പോ​ലെ ന​ട​ക്കാ​റു​ണ്ട്.

പ​ന്നി​വേ​ലി​ച്ചി​റ കേ​ന്ദ്ര​മാ​ക്കി ടൂ​റി​സം പ​ദ്ധ​തി​ക​ൾ അ​ട​ക്കം ത​യാ​റാ​ക്കാ​യി​രു​ന്നു. വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​വും ചി​റ​യും സം​ര​ക്ഷി​ച്ച് ആ​ക​ർ​ഷ​ണീ​യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. കൃ​ഷി​ക്കും ടൂ​റി​സ​ത്തി​നും മീ​ൻ വ​ള​ർ​ത്ത​ലി​നു​മെ​ല്ലാം സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

ചി​റ​യ്ക്ക​ൽ കു​ളം

ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് 15 -ാം വാ​ർ​ഡി​ലെ ചി​റ​യ്ക്ക​ൽ കു​ളം മാ​ലി​ന്യം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ർ കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന കു​ള​മാ​ണി​ത്. കു​ള​ത്തി​ന് സ​മീ​പ​ത്തെ കു​ഴ​ൽ​ക്കി​ണ​റി​ൽ​നി​ന്നു​ള്ള വെ​ള്ള​മാ​ണ് കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും പാ​ഴ് വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം കു​ള​ത്തി​ൽ കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. പാ​യ​ലും കാ​ടും നി​റ​ഞ്ഞ​തോ​ടെ കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ അ​ട​ക്കം 33 കു​ടും​ബ​ങ്ങ​ളു​ള്ള മൂ​ന്നു​സെ​ന്‍റ് കോ​ള​നി​യി​ൽ ഉ​ള്ള​വ​രാ​ണ് പ്ര​ധാ​ന​മാ​യും കു​ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. കു​ളം മ​ലി​ന​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടി​ലാ​യി.

നാ​ട്ടു​കാ​ർ​ക്ക് ആ​ശ്ര​യ​മാ​യ കു​ളം ന​വീ​ക​രി​ച്ച് മി​ക​ച്ച രീ​തി​യി​ൽ സം​ര​ക്ഷി​ക്കാ​ൻ ഒ​രു വ​ർ​ഷം മു​മ്പാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. 2025 മാ​ർ​ച്ചി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് അ​മൃ​ത സ​രോ​വ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12.6 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​യി​രു​ന്നു ന​വീ​ക​ര​ണം. ചെ​ളി​നീ​ക്കം ചെ​യ്ത് ആ​ഴം വ​ർ​ധി​പ്പി​ക്കു​ക​യും വ​ശ​ങ്ങ​ളി​ലെ കാ​ട് നീ​ക്കം ചെ​യ്യു​ക​യു​മു​ണ്ടാ​യി. ത​ക​ർ​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും പ​ട​വു​ക​ളും ന​വീ​ക​രി​ച്ചു.

കു​ള​ത്തി​ലേ​ക്ക് വീ​ണ്ടും മാ​ലി​ന്യം ത​ള്ളാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ഴ​യ അ​വ​സ്ഥ​യി​ലാ​യി. കെ​ട്ടി​ക്കി​ട​ക്കുന്ന മാ​ലി​ന്യം ജീ​ർ​ണി​ച്ച് പ​ക​ർ​ച്ച​വ്യാ​ധി പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലേ​ക്കും മ​ലി​ന​ജ​ലം ക​ട​ന്നു​ക​യ​റും. കു​ള​ത്തി​ന്‍റെ സ്ഥി​തി ശോ​ച​നീ​യ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. നേ​ര​ത്തേ കു​ളം ന​വീ​ക​രി​ച്ച​പ്പോ​ൾ കു​ള​ത്തി​നു​ചു​റ്റും സം​ര​ക്ഷ​ണ​വേ​ലി സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഒ​ന്നും ന​ട​ന്നി​ല്ല.

ഉ​ള്ളൂ​ർ ചി​റ

കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ഉ​ള്ളൂ​ർ ചി​റ മാ​ലി​ന്യം​നി​റ​ഞ്ഞ് ദു​ർ​ഗ​ന്ധ പൂ​രി​ത​മാ​യി​ട്ട് കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞു. 20 ഏ​ക്ക​റി​ൽ അ​ധി​കം വ​രു​ന്ന കു​ള​വും പ​രി​സ​ര​വും ടൂ​റി​സം മേ​ഖ​ല​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​തി​നാ​യി ഇ​ട​തു സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ വ​ൻ തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ രാ​ഷ്‌​ട്രീ​യ കി​ട​മ​ത്സ​ര​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കി​ട​യി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും കാ​ര​ണം പ​ദ്ധ​തി ന​ട​ക്കാ​തെ പോ​യി.

ഒ​രി​ക്ക​ലും വ​റ്റാ​ത്ത ജ​ല​സാ​ന്നി​ധ്യ​മാ​ണ് ചി​റ​യു​ടെ പ്ര​ത്യേ​ക​ത. ചി​റ​യോ​ടു​ചേ​ർ​ന്ന് ചു​റ്റും ജ​ന​വാ​സ മേ​ഖ​ല​യാ​ണ്. ചി​റ കൈ​യേ​റി​യാ​ണ് പ​ല​രും വീ​ട് നി​ർ​മി​ച്ച​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ഊ​രു​മ​ഠം ഏ​ലാ​കു​ളം

അ​ടൂ​രി​ലെ ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ചൂ​ര​ക്കോ​ട് ഊ​രു​മ​ഠം ഏ​ലാ​യി​ലെ കു​ളം പാ​യ​ൽ ക​യ​റി ന​ശി​ക്കു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് നാ​ടെ​ങ്ങും കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴാ​ണ് ഏ​റെ ജ​ല​ല​ഭ്യ​ത​യു​ള്ള കു​ളം ക​ടു​ക​യ​റി പാ​യ​ൽ​മൂ​ടി ന​ശി​ക്കു​ന്ന​ത്.
2023-24ൽ ​കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണം ന​ട​ന്നി​രു​ന്നു. കു​ള​ത്തി​നു​ചു​റ്റും ക​ൽ​ക്കെ​ട്ടും റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളാ​തി​രി​ക്കാ​ൻ ക​മ്പി​വേ​ലി​യും സ്ഥാ​പി​ച്ചു. എ​ന്നാ​ൽ കു​ള​ത്തി​ന്‍റെ ഒ​രു വ​ശം കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്.

പാ​യ​ൽ വാ​രി ചെ​ളി​നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. കു​ള​ത്തി​ലേ​ക്ക് ഉ​റ​വ എ​ത്തു​ന്ന മാ​ർ​ഗ​ത്തി​ൽ ഇ​രു​മ്പു​വ​ല ഇ​ട്ട് വീ​ണ്ടും പാ​യ​ൽ ക​ട​ന്നു​വ​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ട്.
കു​ള​ത്തി​ലേ​ക്ക് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മാ​ലി​ന്യ​ങ്ങ​ളും വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ര​ട​ക്കം ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളാ​ണ് ഊ​രു​മ​ഠം കു​ള​ത്തി​ന്‍റെ ശാ​പം.

വ​രാ​ൽ ചാ​ൽ

കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തൂ​ർ കു​ന്നം ഗ്രാ​മ​ത്തി​നും ക​ട​പ്ര​യ്ക്കും മ​ധ്യേ​യു​ള്ള വ​രാ​ൽ​ചാ​ൽ പ്ര​സി​ദ്ധ​മാ​ണ്. പ​ണ്ട് വ​രാ​ൽ മ​ത്സ്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യ​തി​നാ​ലാ​ണ് വ​രാ​ൽ​ചാ​ൽ എ​ന്ന നാ​മം ല​ഭി​ച്ച​ത്. ഇ​ന്നി​പ്പോ​ൾ വ​രാ​ൽ മ​ത്സ്യ​ത്തി​നു പ​ക​രം പെ​രു​മ്പാ​മ്പും നീ​ർ​നാ​യ​യു​മാ​ണ് ചാ​ലി​ലെ​ന്ന് നാ​ട്ടു​കാ​ർ. കോ​യി​പ്ര​ത്തു​നി​ന്നു​ള്ള അം​ഗ​മാ​യി​രു​ന്ന അ​ന്ന പൂ​ർ​ണാ​ദേ​വി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ 30 ല​ക്ഷം മു​ട​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചാ​ലി​ലെ ചെ​ളി​യും പാ​യ​ലും നീ​ക്കം ചെ​യ്തി​രു​ന്നു. വീ​ണ്ടും സം​ര​ക്ഷ​ണി​ല്ലാ​തെ വ​ന്ന​തോ​ടെ വ​രാ​ൽ​ചാ​ൽ പാ​യ​ൽ നി​റ​ഞ്ഞു. അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളും നി​റ​ഞ്ഞു. ജ​ല​സ​മ്പ​ത്തി​നെ ഞെ​ക്കി​ക്കൊ​ല്ലാ​ൻ ശേ​ഷി​യു​ള്ള ക​ബോ​ബ എ​ന്ന സ​സ്യ​മാ​ണ് വ​രാ​ൽ​ചാ​ലി​ന്‍റെ അ​ന്ത​ക​നാ​യി മാ​റി​യ​ത്.

പി​ങ്കു നി​റ​മു​ള്ള പൂ​ക്ക​ൾ വി​ട​ർ​ന്നു നി​ൽ​ക്കു​ന്ന​ത് കാ​ണാ​ൻ പ്ര​ത്യേ​ക ഇ​മ്പ​മു​ണ്ടെ​ങ്കി​ലും പ്ര​കൃ​തി​ക്ക് ഇ​ത് ക​ന​ത്ത ആ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ക​ബോ​ബ കേ​ര​ള​ത്തി​ൽ എ​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു. ഫ​ർ​ക്കാ​റ്റ അ​ഥ​വ പി​ങ്ക് ഫോ​ർ​ക്ഡ് ഫാ​ൻ​വ​ർ​ട്ട് എ​ന്ന സ​സ്യ​മാ​ണി​ത്. നാ​ട്ടി​ൽ മു​ള്ള​ൻ​പാ​യ​ൽ, ച​ല്ലി​പാ​യ​ൽ എ​ന്നി​ങ്ങ​നെ ഇ​ത് അ​റി​യ​പ്പെ​ടു​ന്നു. ഇ​ല​ക​ൾ പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന ചെ​ടി​യാ​ണി​ത്. ഇ​തി​ന്‍റെ പൂ​ക്ക​ൾ മാ​ത്ര​മാ​ണു പു​റ​മേ കാ​ണു​ക. ജ​ല​ത്തി​ലെ ഓ​ക്സി​ജ​ൻ വ​ലി​ച്ചെ​ടു​ക്കു​ന്ന സ​സ്യ​മാ​യ​തി​നാ​ൽ മ​ത്സ്യ സ​മ്പ​ത്തി​നാ​ണ് ഏ​റെ നാ​ശം സം​ഭ​വി​ക്കു​ക. ജ​ലം മ​ലീ​മ​സ​മാ​കാ​നും ഇ​ത് വ​ഴിഒ​രു​ക്കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up