x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​ന്‍റ് ജീ​നോം സേ​വി​യ​ർ അ​വാ​ർ​ഡ് ടി. ​ജോ​സ​ഫി​ന്


Published: November 4, 2025 05:29 AM IST | Updated: November 4, 2025 05:29 AM IST

കു​മ​ര​കം: കേ​ന്ദ്ര കൃ​ഷി, ക​ർ​ഷ​ക ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫ് പ്ലാ​ന്‍റ് വെ​റൈ​റ്റീ​സ് ആ​ൻ​ഡ് ഫാ​ർ​മേ​ഴ്‌​സ് റൈ​റ്റ്സ് അ​ഥോ​റി​ട്ടി ന​ൽ​കു​ന്ന പ്ലാ​ന്‍റ് ജീ​നോം സേ​വി​യ​ർ അ​വാ​ർ​ഡി​ന് കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്ക​പ്ര​യാ​ർ സ്വ​ദേ​ശി​യാ​യ മ​ങ്ങാ​ട്ടേ​പ്പ​റ​മ്പി​ൽ ടി. ​ജോ​സ​ഫ് അ​ർ​ഹ​നാ​യി. പ​ര​മ്പ​രാ​ഗ​ത സ​സ്യ​യി​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും ഉ​രു​ത്തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണി​ത്. ഗു​ണ​നി​ല​വാ​ര​ത്തി​ലും വി​ള​വി​ലും മു​ൻ​പ​ന്തി​യി​ലാ​യ കെ​എ​യു പൂ​ത്ത​റ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഈ ​പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.


കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യ​ത്താ​ൽ 1997ൽ ​എ​ഫ്എ​സി​ടി​യി​ൽ​നി​ന്ന് സ്വ​മേ​ധ​യാ വി​ര​മി​ച്ച ശേ​ഷ​മാ​ണ് ടി. ​ജോ​സ​ഫ് കൃ​ഷി​യി​ൽ സ​ജീ​വ​മാ​യ​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി നെ​ൽ​കൃ​ഷി ചെ​യ്തു​വ​ന്നി​രു​ന്ന ഇ​ദ്ദേ​ഹം പി​ന്നീ​ടു ജാ​തി​കൃ​ഷി​യി​ലും വാ​നി​ല കൃ​ഷി​യി​ലും ഭാ​ഗ്യം പ​രീ​ക്ഷി​ച്ചു. വാ​നി​ല കൃ​ഷി​യി​ൽ വ​ൻ​തോ​തി​ൽ ന​ഷ്ട​മു​ണ്ടാ​യി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും ജാ​തി കൃ​ഷി​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. അ​ദ്ദേ​ഹം സം​ര​ക്ഷി​ച്ചു വ​രു​ന്ന കെ​എ​യു പൂ​ത്ത​റ എ​ന്ന ജാ​തി ഇ​നം കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ജാ​തി​ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.


കോ​ട്ട​യം കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​രി​ൽ​നി​ന്നു ല​ഭി​ച്ച ശാ​സ്ത്രീ​യ കൃ​ഷി അ​റി​വു​ക​ളും പ​ര​മ്പ​രാ​ഗ​ത കൃ​ഷി അ​റി​വു​ക​ളും ജാ​തി​ക്കൃ​ഷി​യി​ൽ അ​ദ്ദേ​ഹം അ​വ​ലം​ബി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ശു​പാ​ർ​ശ​യോ​ടു​കൂ​ടി​യാ​ണ് വ​ള​രെ വി​ശി​ഷ്ട​മാ​യ ഈ ​അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ച​ത്. 12ന് ​ഡ​ൽ​ഹി​യി​ൽ​വ​ച്ച് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നി​ൽ​നി​ന്നും അ​ദ്ദേ​ഹം സ്വീ​ക​രി​ക്കും.


ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ സ്പൈ​സ​സി​ന്‍റെ 2019 ലെ ​സു​ഗ​ന്ധ​ശ്രീ അ​വാ​ർ​ഡ്, ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ 2024ലെ ​മി​ക​ച്ച സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്ക‌ാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. കൃ​ഷി​യെ ജീ​വി​ത​ച​ര്യ​യും വ​രു​മാ​ന സ്രോ​ത​സു​മാ​യി ക​ണ്ട് അ​തി​ൽ വി​ജ​യം കൈ​വ​രി​ച്ച് ഏ​വ​ർ​ക്കും മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​വു​ക​യാ​ണ് ടി. ​ജോ​സ​ഫ്.

Tags : local nattuvishesham Joseph

Recent News

Corehub Up