x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ പ്ര​വേ​ശ​നം: ജി​ല്ല​യി​ൽ 14,072 സീ​റ്റു​ക​ൾ


Published: May 26, 2026 04:52 AM IST | Updated: May 26, 2026 04:52 AM IST

പ​​ത്ത​​നം​​തി​​ട്ട: ജി​​ല്ല​​യി​​ൽ 296 ബാ​​ച്ചു​​ക​​ളി​​ലാ​​യി പ്ല​​സ് വ​​ണ്ണി​​ന് 14,072 സീ​​റ്റു​​ക​​ൾ. ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ച പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ​​ക്കൊ​​പ്പം ന​​ൽ​​കി​​യി​​ട്ടു​​ള്ള ക​​ണ​​ക്കു​​ക​​ളി​​ലാ​​ണ് സീ​​റ്റു​​ക​​ളു​​ടെ എ​​ണ്ണം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

ആ​​വ​​ശ്യാ​​നു​​സ​​ര​​ണം സീ​​റ്റു​​ക​​ളു​​ള്ള​​തി​​നാ​​ൽ ജി​​ല്ല​​യി​​ൽ അ​​ഡീ​​ഷ​​ണ​​ൽ സീ​​റ്റു​​ക​​ളോ മാ​​ർ​​ജി​​ന​​ൽ സീ​​റ്റു​​ക​​ളോ ന​​ൽ​​കി​​യി​​ട്ടി​​ല്ല. ഇ​​ക്കൊ​​ല്ലം 9200 കു​​ട്ടി​​ക​​ൾ മാ​​ത്ര​​മാ​​ണ് പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ൽ എ​​സ്എ​​സ്എ​​ൽ​​സി​​ക്ക് ഉ​​പ​​രി​​പ​​ഠ​​ന യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ ​​കു​​ട്ടി​​ക​​ൾ​​ക്കെ​​ല്ലാം പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ൽ പ്ല​​സ് വ​​ൺ സീ​​റ്റ് ഉ​​റ​​പ്പി​​ക്കാ​​നാ​​കും.

ഇ​​തി​​നൊ​​പ്പം സി​​ബി​​എ​​സ്ഇ, ഐ​​സി​​എ​​സ്ഇ സി​​ല​​ബ​​സു​​ക​​ളി​​ൽ​നി​​ന്ന് കേ​​ര​​ള സി​​ല​​ബ​​സു​​ക​​ളി​​ലേ​​ക്ക് മാ​​റാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കും പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ൽ സീ​​റ്റു​​ക​​ൾ ല​​ഭ്യ​​മാ​​കും. ഇ​​തു കൂ​​ടാ​​തെ 1500 ഓ​​ളം വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സീ​​റ്റു​​ക​​ളും പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലു​​ണ്ട്.

സ​​യ​​ൻ​​സ്, ഹ്യു​​മാ​​നി​​റ്റീ​​സ്, കൊ​​മേ​​ഴ്സ് വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് ജി​​ല്ല​​യി​​ലെ സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ൽ 81 ബാ​​ച്ചു​​ക​​ളാ​​ണു​​ള്ള​​ത്. 4050 കു​​ട്ടി​​ക​​ൾ​​ക്ക് മെ​​റി​​റ്റ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ത​​ന്നെ ഈ ​​സ്കൂ​​ളു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്കാം. എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലെ 175 ബാ​​ച്ചു​​ക​​ളി​​ലാ​​യി 8,750 കു​​ട്ടി​​ക​​ൾ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം. 29 അ​​ൺ​​എ​​യ്ഡ​​ഡ് ബാ​​ച്ചു​​ക​​ൾ​​ക്ക് 1450 സീ​​റ്റു​​ക​​ളു​​ണ്ട്.

മൂ​​ന്ന് സ്പെ​​ഷ​​ൽ സ്കൂ​​ൾ ബാ​​ച്ചു​​ക​​ളി​​ൽ 122 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. ഒ​​രു റ​​സി​​ഡ​​ൻ​​ഷ​​ൽ സ്കൂ​​ളി​​ൽ 50 കു​​ട്ടി​​ക​​ൾ​​ക്കും പ്ര​​വേ​​ശ​​നം ന​​ൽ​​കും. ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ളു​​ക​​ളി​​ലെ ഏ​​ഴ് ബാ​​ച്ചു​​ക​​ളി​​ലാ​​യി 100 സീ​​റ്റു​​ക​​ളു​​ണ്ട്.

2025ൽ ​​ഒ​​ഴി​​വു​​ക​​ൾ കൂ​​ടു​​ത​​ലും പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ

സം​​സ്ഥാ​​ന​​ത്തെ ജി​​ല്ല​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സീ​​റ്റു​​ക​​ൾ ഒ​​ഴി​​ഞ്ഞു കി​​ട​​ന്ന​​തും പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലാ​​ണ്. മെ​​റി​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ത​​ന്നെ 2275 ഒ​​ഴി​​വു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. മാ​​നേ​​ജ്മെ​​ന്‍റ് സീ​​റ്റു​​ക​​ളി​​ൽ 316 എ​​ണ്ണ​​വും അ​​ൺ​​എ​​യ്ഡ​​ഡ് വി​​ഭാ​​ഗ​​ത്തി​​ൽ 1385 സീ​​റ്റു​​ക​​ളും ഒ​​ഴി​​ഞ്ഞു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജി​​ല്ല​​യി​​ലെ 32 ബാ​​ച്ചു​​ക​​ളി​​ൽ 25 കു​​ട്ടി​​ക​​ളി​​ൽ താ​​ഴെ​​യാ​​യി​​രു​​ന്നു. ഇ​​തി​​ൽ 24 ബാ​​ച്ചു​​ക​​ൾ സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ലും എ​​ട്ടെ​​ണ്ണം എ​​യ്ഡ​​ഡ് വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ്.

13714 അ​​പേ​​ക്ഷ​​ക​​ളാ​​ണ് ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ആ​​കെ ല​​ഭി​​ച്ച​​ത്. ഇ​​വ​​രി​​ൽ 7861 കു​​ട്ടി​​ക​​ൾ മെ​​റി​​റ്റ് വി​​ഭാ​​ഗ​​ത്തി​​ലും 1434 കു​​ട്ടി​​ക​​ൾ മാ​​നേ​​ജ്മെ​​ന്‍റ് വി​​ഭാ​​ഗ​​ത്തി​​ലും 477 കു​​ട്ടി​​ക​​ൾ അ​​ൺ​​എ​​യ്ഡ​​ഡ് വി​​ഭാ​​ഗ​​ത്തി​​ലും പ്ര​​വേ​​ശ​​നം നേ​​ടി​​യി​​രു​​ന്നു.

Tags : nattu vishesham Plus One Admission

Recent News

Corehub Up