x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്ന​ന്താ​നം വാ​യ​ന​ശാ​ലാ വാ​ര്‍​ഷി​കം

വെബ് ഡെസ്ക്
Published: July 30, 2026 10:18 PM IST | Updated: July 30, 2026 10:18 PM IST

പൊ​ന്ന​ന്താ​നം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല 70-ാം വാ​ര്‍​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം

പൊ​ന്ന​ന്താ​നം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല 70-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ന്‍ പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെം​ബ​ര്‍ ഡോ. ​സു​രേ​ഷ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​മോ​ന്‍, ബ്ലോ​ക്ക് മെം​ബ​ര്‍ കെ.​കെ. തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം റ്റി​ന്‍റു ഷി​ജോ, സി.​എ​സ്. സെ​ബാ​സ്റ്റ്യ​ന്‍, വി.​ജെ. ജോ​സ​ഫ്, സി.​എം. സ്റ്റീ​ഫ​ന്‍, വി​ന്‍​സ​ന്‍റ് മാ​ത്യു, എ.​കെ. ര​വി, സെ​ക്ര​ട്ട​റി ജോ​ര്‍​ജ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ എം.​എ​സ്. ലി​ല്ലി ക്ലാ​സ് ന​യി​ച്ചു. എ​ഴു​പ​തു വ​ര്‍​ഷ​മാ​യി ഭാ​ര​വാ​ഹി​ത്വം വ​ഹി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ന്‍ പു​ര​യ്ക്ക​ല്‍, പി​എ​ച്ച്ഡി ല​ഭി​ച്ച വാ​യ​ന​ശാ​ല അം​ഗ​ങ്ങ​ളാ​യ ഡോ. ​നി​മ്മി​ച്ച​ന്‍ ജേ​ക്ക​ബ്, ഡോ. ​സു​മ​ന്‍ ബാ​ബു എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

Tags : Nattuvishesham Districtnews Reading Room

Recent News

Corehub Up