x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ന​വ​ൻ​ക​ട​മ്പ പു​ര​സ്‌​കാ​രം പ്ര​മോ​ദ് വെ​ളി​യ​നാ​ടി​ന് ­­­

വെബ് ഡെസ്ക്
Published: September 1, 2026 12:00 AM IST | Updated: September 1, 2026 12:00 AM IST

കാ​വാ​ലം: നാ​ട​കാ​ചാ​ര്യ​ൻ കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​രു​ടെ സ്മ​ര​ണ​യ്ക്കാ​യി കാ​വാ​ലം സം​സ്കൃ​തി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച ക​ലാ​കാ​ര​നു​ള്ള അ​ഞ്ചാ​മ​ത് അ​വ​ന​വ​ൻ​ക​ട​മ്പ പു​ര​സ്കാ​ര​ത്തി​ന് സി​നി​മാ-​നാ​ട​ക ന​ട​ൻ പ്ര​മോ​ദ് വെ​ളി​യ​നാ​ട് അ​ർ​ഹ​നാ​യി. അ​ഭി​ന​യ​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. സെ​പ്റ്റം​ബ​ർ 27ന് ​വൈ​കി​ട്ട് കാ​വാ​ലം സ​ൺ സ്കൂ​ളി​ന് സ​മീ​പ​ത്തെ കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​ർ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന മ​ണ്ണി​ൽ
ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​ൻ ജോ​ഷി മാ​ത്യു പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന്, കാ​വാ​ലം സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​വാ​ലം സ​ജീ​വ​നും കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജോ ആ​ന്‍റ​ണി​യും അ​റി​യി​ച്ചു.

കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​രു​ടെ നാ​ട​ക​സ​ങ്ക​ൽ​പ്പ​ങ്ങ​ളും ക​ലാ​ദ​ർ​ശ​ന​ങ്ങ​ളും പു​തു​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പൊ​ലി പൊ​ലി​ക എ​ന്ന പേ​രി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.
കാ​വാ​ലം സം​സ്കൃ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ൺ സ്‌​കൂ​ളി​ന്‍റെ​യും വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up