x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധികൃതരുടെ അനാസ്ഥയിൽ "കു​ട്ടി​ക​ളു​ടെ കൊ​ട്ടാ​രം' ന​ശി​ക്കു​ന്നു ‎

വെബ് ഡെസ്ക്
Published: September 1, 2026 12:55 AM IST | Updated: September 1, 2026 12:55 AM IST

കു​ട്ടി​ക​ളു​ടെ കൊ​ട്ടാ​രം

‎നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ "കു​ട്ടി​ക​ളു​ടെ കൊ​ട്ടാ​രം' അ​നാ​സ്ഥ കാ​ര​ണം ന​ശി​ക്കു​ന്നു. മു​ക്കോ​ല​യ്ക്ക​ലി​ൽ 37 സെ​ന്‍റ് സ്ഥ​ല​ത്ത് 1.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കാ​രോ​ട് ചി​റ​യും പ​രി​സ​ര​വും ന​വീ​ക​രി​ച്ച് ഈ ​വി​നോ​ദ കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

എ​ന്നാ​ൽ, സ​മ​യ​ബ​ന്ധി​ത​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ പാ​ർ​ക്കി​ലെ ഭൂ​രി​ഭാ​ഗം ക​ളി​ക്കോ​പ്പു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു ക​ഴി​ഞ്ഞു. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​പാ​ല​നം ന​ട​ത്തേ​ണ്ട ന​ഗ​ര​സ​ഭ​യു​ടെ അ​ലം​ഭാ​വ​മാ​ണ് ഈ ​ദ​യ​നീ​യാ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും കു​റ്റ​പ്പെ​ടു​ത്തു​ന്നു.

‎‎ത​ക​ർ​ന്നു കി​ട​ക്കു​ന്ന ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും തു​രു​മ്പെ​ടു​ത്ത ഇ​രു​മ്പ് ക​മ്പി​ക​ളും കു​ട്ടി​ക​ളു​ടെ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​മോ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​പ്ര​ദേ​ശം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

സാ​ധാ​ര​ണ കു​ട്ടി​ക​ൾ​ക്കൊ​പ്പം പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു​കൂ​ടി ക​ളി​ച്ചു​ര​സി​ക്കാ​നു​ള്ള പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും പാ​ർ​ക്കി​ൽ വി​ഭാ​വ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ, ആ ​കു​രു​ന്നു​ക​ളു​ടെ വി​നോ​ദ​ത്തി​നു​ള്ള അ​വ​കാ​ശ​വും നി​ഷേ​ധി​ക്കു​ന്നു. മ​റ്റ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും മേ​ള​ങ്ങ​ൾ​ക്കു​മാ​യി ന​ഗ​ര​സ​ഭ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ധൂ​ർ​ത്ത​ടി​ക്കു​മ്പോ​ഴാ​ണ് കു​ട്ടി​ക​ളു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​മാ​യ വി​നോ​ദ കേ​ന്ദ്രം തി​രി​ഞ്ഞു​നോ​ക്കാ​നാ​ളി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വെ​ക്കു​ന്ന തു​ക​യി​ൽ​നി​ന്നും ഒ​രു ചെ​റി​യ വി​ഹി​തം പാ​ർ​ക്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Children's Palace

Recent News

Corehub Up