x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഴ്ച​ക്കു​ല​യ്ക്ക് പൊ​ന്നും​വി​ല: ഓ​ണ​വി​പ​ണി​യി​ല്‍ വി​ല കൂ​ടും

വെബ് ഡെസ്ക്
Published: July 31, 2026 11:11 PM IST | Updated: July 31, 2026 11:11 PM IST

വി​ല്‍​പ്പ​നയ്​ക്കൊ​രു​ക്കി​യ നേ​ന്ത്ര​വാ​ഴ കു​ല​ക​ള്‍.

എ​ട​പ്പാ​ള്‍: ഓ​ണം എ​ത്താ​ന്‍ ദി​വ​സ​ങ്ങ​ള്‍ ഇ​നി​യും ബാ​ക്കി​നി​ല്‍​ക്കെ നേ​ന്ത്ര​ക്കാ​യ​ക്ക് വി​ല കു​തി​ക്കു​ന്നു. ക​ര്‍​ണാ​ട​ക ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള വ​ര​വ് കാ​യ​ക​ള്‍ കു​റ​ഞ്ഞ​തും വ​ന്യ​മൃ​ഗ ശ​ല്യ​വും മ​റ്റു കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളും മൂ​ലം നാ​ട​ന്‍ കു​ല​ക​ള്‍​ക്ക് വ​ന്ന ക്ഷാ​മ​വു​മാ​ണ് വി​ല വ​ര്‍​ധ​ന​വി​ന് കാ​ര​ണം.

ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ വ​ര​വ് കാ​യ​ക​ള്‍​ക്ക് റീ​ട്ടെ​യി​ലാ​യി 45 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് 65-70 ​ഇ​ട​യി​ല്‍ എ​ത്തി​നി​ല്‍​ക്കു​ക​യാ​ണ്. നാ​ട​ന്‍ കാ​യ​ക്ക് കി​ലോ വി​ല 90 രൂ​പ ക​ട​ന്നു. ഓ​ണം സീ​സ​ണാ​കു​ന്ന​തോ​ടെ വി​ല ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത. ഓ​ണ നാ​ളു​ക​ളി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​ന്‍ പ​റ്റാ​ത്ത കാ​ഴ്ച​ക്കു​ല​ക​ള്‍​ക്ക് ഇ​ത്ത​വ​ണ കി​ലോ വി​ല 100 ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

Tags : Nattuvishesham Districtnews Premium Price

Recent News

Corehub Up