x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി; ക​ള​ക്‌ടറേ​റ്റി​ന് മു​ന്നി​ല്‍ സ​മ​ര​വു​മാ​യി ബ​സ് ഉ​ട​മ​ക​ള്‍


Published: July 3, 2026 05:17 AM IST | Updated: July 3, 2026 05:17 AM IST

കോ​ഴി​ക്കോ​ട് ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ള​ക്‌ടറേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്.

കോ​ഴി​ക്കോ​ട്: കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യി​ലു​ണ്ടാ​യ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്‌ടറേറ്റി​ന് മു​ന്നി​ൽ ഏ​ക​ദി​ന നി​രാ​ഹാ​ര സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​ർ​ക്കാ​ർ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ അ​തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​തെ​ന്നും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എം. ​മെ​ഹ​ബൂ​ബ് ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​വ​ശ്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ത്ത പ​ക്ഷം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ബീ​രാ​ൻ​കോ​യ, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ ശി​വ​പ്ര​സാ​ദ് , സ​ലിം മ​ട​വൂ​ർ, സ​ലിം രാ​മ​നാ​ട്ടു​ക​ര ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up