x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട പാ​ത പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി

വെബ് ഡെസ്ക്
Published: October 2, 2026 01:05 AM IST | Updated: October 2, 2026 01:05 AM IST

കൊ​ച്ചി മെ​ട്രോ തൂ​ണു​ക​ളോ​ടു ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്തെ നി​ര​പ്പു​വ്യ​ത്യാ​സം കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു.

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി. കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം മു​ത​ല്‍ കാ​ക്ക​നാ​ട് സ്മാ​ര്‍​ട്ട് സി​റ്റി വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ പാ​ത നി​ര്‍​മാ​ണം, സ്റ്റേ​ഷ​നു​ക​ളു​ടെ നി​ര്‍​മാ​ണം, ഇ​ല​ക്ട്രി​ക്ക​ല്‍, ലി​ഫ്റ്റ്, എ​സ്‌​ക​ലേ​റ്റ​ര്‍, റെ​യി​ല്‍, സി​ഗ്‌​ന​ലിം​ഗ്, ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്, ഓ​ട്ടോ​മാ​റ്റി​ക് ഫെ​യ​ര്‍ ക​ള​ക്ഷ​ന്‍(​എ​എ​ഫ്‌​സി) സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രോ​ഗ​തി വി​ല​യി​രു​ത്തി. പാ​ലാ​രി​വ​ട്ടം, പ​ട​മു​ഗ​ള്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ വ​ല​ത് വ​ശ​ത്തെ(​ആ​ര്‍​എ​ച്ച്എ​സ്) സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന സ്ഥി​തി​ക്ക് തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും.

ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​നൊ​പ്പം ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സെ​മി നെ​യി​മിം​ഗി​ലൂ​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കും. ര​ണ്ടാം​ഘ​ട്ട പാ​ത പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് അ​നു​സ​രി​ച്ച് ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​വാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. മെ​ട്രോ​യി​ല്‍ നി​ല​വി​ല്‍ ഒ​ഴി​വു​ള്ള പ്ര​ധാ​ന ത​സ്തി​ക​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം ഫ്ലൈ ​ഓ​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രോ​ഗ​തി​യും യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

ക​ട​മ​ക്കു​ടി, പാ​ലി​യം​തു​രു​ത്ത് വാ​ട്ട​ര്‍ മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍ നി​ര്‍​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പ്രോ​ജ​ക്ട്‌​സ്, ഫി​നാ​ന്‍​സ്, എ​ച്ച്ആ​ര്‍, എ​സ്റ്റേ​റ്റ്, മാ​ര്‍​ക്ക​റ്റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് മെ​ക്കാ​നി​ക്ക​ല്‍ വ​ര്‍​ക്സ്, ഓ​പ്പ​റേ​ഷ​ന്‍​സ് ആ​ന്‍​ഡ് മെ​യി​ന്‍റ​ന​ന്‍​സ്, സി​ഗ്‌​ന​ലിം​ഗ് ആ​ന്‍​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്, ഓ​ട്ടോ​മാ​റ്റി​ക് ഫെ​യ​ര്‍ ക​ള​ക്ഷ​ന്‍(​എ​എ​ഫ്‌​സി), അ​ര്‍​ബ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട്, ഐ​ടി, പ്രൊ​മോ​ഷ​ന്‍, സ​സ്റ്റൈ​ന​ബി​ലി​റ്റി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി.

കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഡോ. ​എം.​പി. രാം ​ന​വാ​സ്(​പ്രോ​ജ​ക്ട​സ്), സ​ഞ്ജ​യ് കു​മാ​ര്‍(​സി​സ്റ്റം​സ്), ര​വീ​ന്ദ്ര കു​മാ​ര്‍ പ​ഠ​ക്(​ഫി​നാ​ന്‍​സ്), വി​വി​ധ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Kochi Metro works reviewed

Recent News

Corehub Up