പെരിക്കല്ലൂരില്‍ ബസ് ഓപ്പറേറ്റിംഗ് സെന്ററിന് നിര്‍മിച്ച യാര്‍ഡ്.
പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സെന്ററിന് ഏറ്റെടുത്ത ഭൂമിയില്‍ യാര്‍ഡും ഓഫീസിന് ആവശ്യമായ കെട്ടിടങ്ങളും ഉണ്ട്. എന്നിട്ടും സെന്റര്‍ ആരംഭിക്കാത്തിനു പിന്നില്‍ അധികൃതരുടെ അലംഭാവമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ദിവസവും ഡസനിലേറെ ദീര്‍ഘദൂര ബസുകള്‍ പെരിക്കല്ലൂരില്നിന്നു സര്‍വീസ് നടത്തുന്നുണ്ട്.
ഓപ്പറേറ്റിംഗ് സെന്ററിന് മുള്ളന്‍കൊല്ലി പഞ്ചായത്തും പെരിക്കല്ലൂര്‍ സെന്റ് തോമസ് ഇടവകയും ഒരോ എക്കര്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. ഇവിടെ സൗകര്യം ഒരുക്കിയെങ്കിലും സെന്റര്‍ ആരംഭിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് നടപടി ഉണ്ടായില്ല.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. സെന്ററിനായി ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ശ്രമം ആരംഭിച്ചിച്ചുണ്ട്. സെന്ററിനുള്ള ഭൂമിയുടെ പലഭാഗങ്ങളും കാടുമൂടിയിരിക്കയാണ്. കാട് വെട്ടിനീക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.
Tags : Local News Nattuvishesham Wayanad