എംഎയ്ക്ക് ഒന്നാം റാങ്ക് നേടിയ പി.കെ. ഗായത്രിയെ അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ് പൊന്നാടയണിയിക്കുന്നു.
പള്ളിക്കത്തോട്: എംജി യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ ഹിന്ദിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥിന് കിഴക്കിടമ്പ് കണ്ണമല പി.കെ. ഗായത്രിയെ തെങ്ങുംപള്ളി നിവാസികൾ അനുമോദിച്ചു.
വാർഡ് മെംബർ രഘുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു.
പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ വെള്ളാപ്പള്ളി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോജി മാത്യു, ഡിസിസി അംഗം സുനിൽ മാത്യു, പഞ്ചായത്തംഗം ഗിരീഷ്, ജോസഫ് ജോൺ, സുരേഷ് ബാബു, ജോസ് പാറയിൽ, അജിത ജോമോൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam