x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​മ്പു​ഴ ച​ന്ത​ക്കു​ള​ത്തി​ൽ നാ​യ​യു​ടെ ജ​ഡം അ​ഴു​കി​യ നി​ല​യി​ൽ


Published: July 3, 2026 07:16 AM IST | Updated: July 3, 2026 07:16 AM IST

അതിരമ്പുഴ ചന്തക്കുളത്തിൽ നായയുടെ ജഡം അടിഞ്ഞനിലയിൽ.

അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ ച​ന്ത​ക്കു​ള​ത്തി​ൽ നാ​യ​യു​ടെ ജ​ഢം അ​ഴു​കി​യ നി​ല​യി​ൽ. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പെ​ണ്ണാ​ർ തോ​ട്ടി​ലെ വെ​ള്ളം മ​ലി​ന​മാ​യി.

ക​നാ​ലി​ൽ ത​ള്ളി​യ നാ​യ​യു​ടെ ജ​ഡം ഒ​ഴു​കി​യെ​ത്തി​യ​തോ ച​ന്ത​ക്കു​ള​ത്തി​ൽ ത​ള്ളി​യ​തോ ആ​കാം. ര​ണ്ടു ദി​വ​സ​മാ​യി ച​ന്ത​ക്കു​ള​ത്തി​ൽ എ​ണ്ണ പോ​ലെ എ​ന്തോ പ​ര​ന്നി​രി​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ലെ ആ​യ​തോ​ടെ അ​തി​രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മു​യ​ർ​ന്നു.

ഇ​തോ​ടെ​യാ​ണ് നാ​യ​യു​ടെ ജ​ഡം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. നാ​യ​യു​ടെ ജ​ഢം കു​ള​ത്തി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ​ഞ്ചാ​യ​ത്തം​ഗം ജോ​യ്സ് ആ​ൻ​ഡ്രൂ​സ് മൂ​ല​ക്ക​രി അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up