സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: പൊതുജന ആരോഗ്യമേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു.
മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. സജിന അധ്യക്ഷത വഹിച്ചു. എൻ. പ്രദീപ്, ജില്ലാ സെക്രട്ടറി ടി.ആർ. ജിസ്വിൻ, ട്രഷറർ വി.പി. മിനി എന്നിവർ പ്രസംഗിച്ചു.
കണ്‍വൻഷനോടനുബന്ധിച്ച് നടന്ന പഠനക്ലാസ് സംസ്ഥാന മുൻ പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗവുമായ സി.ടി. നുസൈബ ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജില്ലയിലെ നഴ്സമാരുടെ മക്കളെയും ജില്ലയിൽനിന്ന് വിരമിച്ച നഴ്സമാരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
Tags : Nattuvishesham Districtnews