x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖു​ർ​ആ​ൻ സി​റ്റി​ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ


Published: December 13, 2025 06:45 AM IST | Updated: December 13, 2025 06:45 AM IST

മൂന്നു​പീ​ടി​ക: ക​യ്പ​മം​ഗ​ലം ജാ​മി​അ ബു​സ്താ​നു​ൽ ഉ​ലൂ​മി​ന്‍റെ കീ​ഴി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഖു​ർ​ആ​ൻ സി​റ്റി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ര​ണ്ടേ​ക്ക​റി​ൽ വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് ഖു​ർ​ആ​ൻ സി​റ്റി ഉ​യ​രു​ന്ന​ത്. ഗ്രാ​ൻ​ഡ് മോ​സ്ക്, ഖു​ർ​ആ​ൻ എ​ക്സി​ബി​ഷ​ൻ സെ​ന്‍റർ, റി​സ​ർ​ച്ച് സെ​ന്‍റർ, മ​ക്റ​ഉ​ൽ ഖു​ർ​ആ​ൻ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഹോ​സ്റ്റ​ൽ, തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ളാ​ണ് ഖു​ർ​ആ​ൻ സി​റ്റി​യി​ൽ ഉ​ണ്ടാ​വു​ക.


നാളെ രാ​വി​ലെ ഫാ​മി​ലി മീ​റ്റ്, ഉ​ച്ച​യ്ക്ക് ശേ​ഷം വ​നി​ത കോ​ൺ​ഫ​റ​ൻ​സ് എ​ന്നി​വ ന​ട​ക്കും. വൈ​കീ​ട്ട് നാലിന് ​ഖു​ർ​ആ​ൻ സി​റ്റി​യു​ടെ നി​ർമാ​ണോ​ദ്ഘാ​ട​നം കെ​എ​ൻ​എം സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ടി.​പി.​ അ​ബ്ദു​ള്ള​ക്കോ​യ മ​ദ​നി നി​ർ​വ​ഹി​ക്കും.

ഇ.​ടി.​ ടൈ​സ​ൺ മാ​സ്റ്റ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ന​സ് മൗ​ല​വി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. കെ​എ​ൻ​എം സം​സ്ഥാ​ന ട്ര​ഷ​റ​ർ നൂ​ർ മു​ഹ​മ്മ​ദ് നൂ​ർ​ഷ, എ​ച്ച്.​ഇ.​മു​ഹ​മ്മ​ദ് ബാ​ബു​സേ​ട്ട്, എം.​സ​ലാ​ഹു​ദ്ദീ​ൻ മ​ദ​നി, ഡോ. ​എ.​ഐ.​അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി, ഡോ. ​അ​ബ്ദു​ൽ ഹ​സീ​ബ് മ​ദ​നി, സി.​പി.​ സാ​ലി​ഹ്, ഉ​മ്മ​ർ മു​ല്ല​ശേ​രി, അ​ബ്ദു​ൽ ഗ​ഫൂ​ർ പു​തി​യ​വീ​ട്ടി​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.


ക​യ്പ​മം​ഗ​ല​ത്ത് ന​ട​ന്ന പ​ത്രസ​മ്മേ​ള​ന​ത്തി​ൽ ബു​സ്താ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ.​ മു​ഹ​മ്മ​ദ്‌, ട്ര​ഷ​റ​ർ കെ.​എ.​ ബ​ഷീ​ർ, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ കെ.​എ.​ ക​ബീ​ർ ബു​സ്താ​നി, ബു​സ്താ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ഫ്സ​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .

Tags : inauguration day

Recent News

Corehub Up