പ്രതീകാത്മക ചിത്രം
ചേർത്തല: ചേർത്തല നഗരത്തിലെ രണ്ട് പ്രധാന ലെവൽ ക്രോസുകൾ അടച്ചുപൂട്ടാൻ റെയിൽവേയുടെ നീക്കം. ആഞ്ഞിലിപ്പാലം ലെവൽക്രോസും പ്രൊവിഡൻസ് കവല ലെവൽക്രോസും അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിൽനിന്ന് നഗരസഭയ്ക്ക് മെയിൽ വഴി അറിയിപ്പ് ലഭിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ എൻഒസിക്ക് വേണ്ടി അഭിപ്രായം തേടിയിട്ടുണ്ട്. ഇത് നഗരസഭാ കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രമാണ് നടപടി. ജില്ലാ കളക്ടറുടെ ഓഫിസിൽനിന്ന് നഗരസഭാ സെക്രട്ടറിക്ക് മെയിൽ നൽകുകയായിരുന്നു. സെക്രട്ടറി പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ രണ്ട് ഗേറ്റുകളും അടയ്ക്കാൻ കഴിയില്ല എന്നാണ് നഗരസഭയുടെ പ്രാഥമിക റിപ്പോർട്ട്.
ചേർത്തലയിലെ രണ്ട് റെയില്വേക്രോസിനോടൊപ്പം ആലപ്പുഴ ജില്ലയിൽ അഞ്ചു മാനുവൽ ഗേറ്റുകൾ അടയ്ക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. വയലാർ പഞ്ചായത്ത് ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ ഗേറ്റുകൾക്കും റെയില്‍വേ എൻഒസി ചോദിച്ചിട്ടുണ്ട്. എല്ലാം മാനുവൽ ഗേറ്റുകളാണ്. റെയിൽവേ ഗേറ്റുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. മറ്റ് ഗേറ്റുകളിൽ മേൽപ്പാലം വരാൻ സാധ്യതയുള്ളതിനാൽ ഗേറ്റ് ഓട്ടോമാറ്റിക്കായി ഇല്ലാതാകും. എന്നാൽ ആഞ്ഞിലിപ്പാലത്തും പ്രൊവിഡൻസിലും മേൽപ്പാലം വരാൻ സാധ്യത കുറവായതിനാലാണ് റെയില്‍വേക്രോസ് നേരിട്ട് അടച്ചുപൂട്ടാൻ എൻഒസി തേടുന്നത്.
അർത്തുങ്കൽ ബൈപാസിൽ മേൽപ്പാലത്തിന് സർവേ
നടന്നു
ചേർത്തലയുടെ വികസനത്തിന് നിർണായകമായ റെയിൽവേ മേൽപ്പാലത്തിനുള്ള സാധ്യതാ പഠനങ്ങൾ പുരോഗമിക്കുകയാണ്. പ്രൊവിഡൻസ്, തങ്കി, അർത്തുങ്കൽ ബൈപാസ് എന്നിവിടങ്ങളിൽ റെയിൽവേ മണ്ണുപരിശോധന നടത്തി. കുറച്ച് നാൾ മുൻപ് സാധ്യതയുള്ള എല്ലാ ഗേറ്റുകളിലും റെയിൽവേ പരിശോധന നടത്തി ബജറ്റ് പ്രൊവിഷൻ വച്ചിരുന്നു. ഭാവിയിൽ മേല്‍പ്പാലം നടക്കുകയാണെങ്കിൽ വേണ്ടി വരുന്ന തുകയുടെ ഒരു കണക്കെടുപ്പായിരുന്നു ഇതിനുപിന്നിൽ. ഇതുവരെ പണം അലോട്ട് ചെയ്തിട്ടില്ല, സംസ്ഥാന സർക്കാരിന്റെ വിഹിതവും വച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ബിജെപിയും സിപിഎമ്മും മുൻ എംപി എ.എം. ആരിഫും ഉൾപ്പെടെ മേൽപ്പാലം അനുവദിച്ചുവെന്ന് പറഞ്ഞ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
വാസ്തവത്തിൽ അന്ന് സർവേയും ബജറ്റ് പ്രൊവിഷനും മാത്രമാണ് നടന്നത്. പുതിയ സർവേ പ്രകാരം മേല്പ്പാലത്തന് ഏറ്റവുമധികം സാധ്യത അർത്തുങ്കൽ ബൈപാസിലാണ്. അർത്തുങ്കൽ ബൈപാസിൽ കുറ്റിക്കാട് നിന്ന് ആരംഭിച്ച് മുത്താരമ്മൻ കോവിലിന് സമീപം ലാൻഡ് ചെയ്യുന്ന രീതിയിൽ യു അല്ലെങ്കിൽ എസ് ആകൃതിയിൽ വലിയ സ്ഥലം നഷ്ടം ഇല്ലാതെ നേരേ ലാൻഡ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള സർവേയാണ് റെയിൽവേ നടത്തിയത്. ഇവിടെ റെയിൽവേയുടെ സ്ഥലം കൂടുതലായി ലഭ്യമായതാണ് ഈ സ്ഥലം പരിഗണിക്കാൻ കാരണം. ദേശീയപാതയുമായി ബന്ധപ്പെട്ട് രണ്ടു മൂന്ന് ഗേറ്റുകളുടെ പ്രശ്നംകൂടി പരിഹരിക്കാൻ അർത്തുങ്കൽ ബൈപാസിലെ മേൽപ്പാലത്തിന് കഴിയും. ആഞ്ഞിലിപ്പാലം, പ്രൊവിഡൻസ് ഗേറ്റുകൾ അടയ്ക്കാനുള്ള എൻഒസി നൽകുന്നതിന് മുൻപ് അർത്തുങ്കൽ ബൈപാസിലെ മേൽപ്പാലത്തിന്റെ കാര്യത്തിൽ കൃത്യമായ തീരുമാനം വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചേർത്തല: ചേർത്തല നഗരത്തിലെ രണ്ട് പ്രധാന ലെവൽ ക്രോസുകൾ അടച്ചുപൂട്ടാൻ റെയിൽവേയുടെ നീക്കം. ആഞ്ഞിലിപ്പാലം ലെവൽക്രോസും പ്രൊവിഡൻസ് കവല ലെവൽക്രോസും അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിൽനിന്ന് നഗരസഭയ്ക്ക് മെയിൽ വഴി അറിയിപ്പ് ലഭിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ എൻഒസിക്ക് വേണ്ടി അഭിപ്രായം തേടിയിട്ടുണ്ട്. ഇത് നഗരസഭാ കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രമാണ് നടപടി. ജില്ലാ കളക്ടറുടെ ഓഫിസിൽനിന്ന് നഗരസഭാ സെക്രട്ടറിക്ക് മെയിൽ നൽകുകയായിരുന്നു. സെക്രട്ടറി പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ രണ്ട് ഗേറ്റുകളും അടയ്ക്കാൻ കഴിയില്ല എന്നാണ് നഗരസഭയുടെ പ്രാഥമിക റിപ്പോർട്ട്. ചേർത്തലയിലെ രണ്ട് റെയില്വേക്രോസിനോടൊപ്പം ആലപ്പുഴ ജില്ലയിൽ അഞ്ചു മാനുവൽ ഗേറ്റുകൾ അടയ്ക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. വയലാർ പഞ്ചായത്ത് ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ ഗേറ്റുകൾക്കും റെയില്‍വേ എൻഒസി ചോദിച്ചിട്ടുണ്ട്. എല്ലാം മാനുവൽ ഗേറ്റുകളാണ്. റെയിൽവേ ഗേറ്റുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. മറ്റ് ഗേറ്റുകളിൽ മേൽപ്പാലം വരാൻ സാധ്യതയുള്ളതിനാൽ ഗേറ്റ് ഓട്ടോമാറ്റിക്കായി ഇല്ലാതാകും. എന്നാൽ ആഞ്ഞിലിപ്പാലത്തും പ്രൊവിഡൻസിലും മേൽപ്പാലം വരാൻ സാധ്യത കുറവായതിനാലാണ് റെയില്‍വേക്രോസ് നേരിട്ട് അടച്ചുപൂട്ടാൻ എൻഒസി തേടുന്നത്.
അർത്തുങ്കൽ ബൈപാസിൽ മേൽപ്പാലത്തിന് സർവേ
നടന്നു
ചേർത്തലയുടെ വികസനത്തിന് നിർണായകമായ റെയിൽവേ മേൽപ്പാലത്തിനുള്ള സാധ്യതാ പഠനങ്ങൾ പുരോഗമിക്കുകയാണ്. പ്രൊവിഡൻസ്, തങ്കി, അർത്തുങ്കൽ ബൈപാസ് എന്നിവിടങ്ങളിൽ റെയിൽവേ മണ്ണുപരിശോധന നടത്തി. കുറച്ച് നാൾ മുൻപ് സാധ്യതയുള്ള എല്ലാ ഗേറ്റുകളിലും റെയിൽവേ പരിശോധന നടത്തി ബജറ്റ് പ്രൊവിഷൻ വച്ചിരുന്നു. ഭാവിയിൽ മേല്‍പ്പാലം നടക്കുകയാണെങ്കിൽ വേണ്ടി വരുന്ന തുകയുടെ ഒരു കണക്കെടുപ്പായിരുന്നു ഇതിനുപിന്നിൽ. ഇതുവരെ പണം അലോട്ട് ചെയ്തിട്ടില്ല, സംസ്ഥാന സർക്കാരിന്റെ വിഹിതവും വച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ബിജെപിയും സിപിഎമ്മും മുൻ എംപി എ.എം. ആരിഫും ഉൾപ്പെടെ മേൽപ്പാലം അനുവദിച്ചുവെന്ന് പറഞ്ഞ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. വാസ്തവത്തിൽ അന്ന് സർവേയും ബജറ്റ് പ്രൊവിഷനും മാത്രമാണ് നടന്നത്.
പുതിയ സർവേ പ്രകാരം മേല്പ്പാലത്തന് ഏറ്റവുമധികം സാധ്യത അർത്തുങ്കൽ ബൈപാസിലാണ്. അർത്തുങ്കൽ ബൈപാസിൽ കുറ്റിക്കാട് നിന്ന് ആരംഭിച്ച് മുത്താരമ്മൻ കോവിലിന് സമീപം ലാൻഡ് ചെയ്യുന്ന രീതിയിൽ യു അല്ലെങ്കിൽ എസ് ആകൃതിയിൽ വലിയ സ്ഥലം നഷ്ടം ഇല്ലാതെ നേരേ ലാൻഡ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള സർവേയാണ് റെയിൽവേ നടത്തിയത്. ഇവിടെ റെയിൽവേയുടെ സ്ഥലം കൂടുതലായി ലഭ്യമായതാണ് ഈ സ്ഥലം പരിഗണിക്കാൻ കാരണം. ദേശീയപാതയുമായി ബന്ധപ്പെട്ട് രണ്ടു മൂന്ന് ഗേറ്റുകളുടെ പ്രശ്നംകൂടി പരിഹരിക്കാൻ അർത്തുങ്കൽ ബൈപാസിലെ മേൽപ്പാലത്തിന് കഴിയും. ആഞ്ഞിലിപ്പാലം, പ്രൊവിഡൻസ് ഗേറ്റുകൾ അടയ്ക്കാനുള്ള എൻഒസി നൽകുന്നതിന് മുൻപ് അർത്തുങ്കൽ ബൈപാസിലെ മേൽപ്പാലത്തിന്റെ കാര്യത്തിൽ കൃത്യമായ തീരുമാനം വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അർത്തുങ്കൽ ബൈപ്പാസിൽ മേൽപ്പാലം വന്നാല്‍
തങ്കിയില്‍ സാധ്യത കുറയും
അർത്തുങ്കൽ ബൈപാസിൽ കുറ്റിക്കാട് ഭാഗത്ത് നിന്ന് ആരംഭിച്ച് മുത്താരമ്മൻ കോവിലിന് സമീപം ലാൻഡ് ചെയ്യുന്ന രീതിയിൽ മേല്‍പ്പാലം വരുകയാണെങ്കില്‍ ങ്കികവലയില് വരുമെന്ന് കരുതുന്ന മേല്‍പ്പാലത്തിന് സാധ്യത കുറയുമെന്ന് ഒരു വിഭാഗം നാട്ടുകാര്‍ ഭയക്കുന്നു. അര്‍ത്തുങ്കല്‍ ബൈപാസും തങ്കി ലെവല്‍ക്രോസും തമ്മില്‍ അധികം ദൂരം ഇല്ലാത്തതാണ് തങ്കി ലെവല്ക്രോസിനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. കൂടാതെ തങ്കി റെയില്‍വേ ക്രോസില്‍ മേല്‍പ്പാലം വരുന്നതിനെച്ചൊല്ലി പ്രദേശവാസികളുടെയിടയില് ചില തര്‍ക്കങ്ങളും ഉണ്ട്. ഈ ഭാഗത്ത് സ്ഥാപിക്കുന്ന മേല്‍പ്പാലം തങ്കി ലെവല്ക്രോസിനുമുകളില് തന്നെ നിര്‍മിക്കണമെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ മേല്‍പ്പാലം കൊട്ടാരം ഭാഗത്ത് നിര്‍മിക്കണമെന്ന് ആവശ്യവുമായി ഒരുവിഭാഗവും രംഗത്തുണ്ട്. നാട്ടുകാരുടെ തര്ക്കങ്ങളുടെയില് തങ്കി റെയില്വേക്രോസിലെ മേല്‍പാലത്തിനുള്ള സാധ്യത അടയുമോയെന്നും പ്രദേശവാസികള്‍ ഭയക്കുന്നുണ്ട്.
അർത്തുങ്കൽ ബൈപാസിൽ കുറ്റിക്കാട് ഭാഗത്ത് നിന്ന് ആരംഭിച്ച് മുത്താരമ്മൻ കോവിലിന് സമീപം ലാൻഡ് ചെയ്യുന്ന രീതിയിൽ മേല്‍പ്പാലം വരുകയാണെങ്കില്‍ ങ്കികവലയില് വരുമെന്ന് കരുതുന്ന മേല്‍പ്പാലത്തിന് സാധ്യത കുറയുമെന്ന് ഒരു വിഭാഗം നാട്ടുകാര്‍ ഭയക്കുന്നു. അര്‍ത്തുങ്കല്‍ ബൈപാസും തങ്കി ലെവല്‍ക്രോസും തമ്മില്‍ അധികം ദൂരം ഇല്ലാത്തതാണ് തങ്കി ലെവല്ക്രോസിനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. കൂടാതെ തങ്കി റെയില്‍വേ ക്രോസില്‍ മേല്‍പ്പാലം വരുന്നതിനെച്ചൊല്ലി പ്രദേശവാസികളുടെയിടയില് ചില തര്‍ക്കങ്ങളും ഉണ്ട്. ഈ ഭാഗത്ത് സ്ഥാപിക്കുന്ന മേല്‍പ്പാലം തങ്കി ലെവല്ക്രോസിനുമുകളില് തന്നെ നിര്‍മിക്കണമെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ മേല്‍പ്പാലം കൊട്ടാരം ഭാഗത്ത് നിര്‍മിക്കണമെന്ന് ആവശ്യവുമായി ഒരുവിഭാഗവും രംഗത്തുണ്ട്. നാട്ടുകാരുടെ തര്ക്കങ്ങളുടെയില് തങ്കി റെയില്വേക്രോസിലെ മേല്‍പാലത്തിനുള്ള സാധ്യത അടയുമോയെന്നും പ്രദേശവാസികള്‍ ഭയക്കുന്നുണ്ട്.
Tags :