x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര്‍​ഷ​കാ​ല​ റ​ബ​ര്‍ ടാ​പ്പിം​ഗി​ന് ചെ​ല​വേ​റും


Published: April 16, 2026 11:27 PM IST | Updated: April 16, 2026 11:27 PM IST

കോ​ട്ട​യം: വേ​​ന​​ല്‍​ക​​ഴി​​ഞ്ഞെ​​ത്തു​​ന്ന കാ​​ല​​വ​​ര്‍​ഷ​​ക്കാ​​ല​​ത്തെ റ​​ബ​​ര്‍ ടാ​​പ്പിം​​ഗി​​ന് ഇ​​ത്ത​​വ​​ണ ചെ​​ല​​വേ​​റും. യു​​ദ്ധ ഭീ​​തി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ പ്ലാ​​സ്റ്റി​​ക്കി​​നും പ​​ശ​​യ്ക്കു​​മെ​​ല്ലാം വി​​ല വ​​ര്‍​ധി​​ച്ച​​താ​​ണു റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ന്‍റെ ന​​ടു​​വൊ​​ടി​​ക്കു​​ന്ന​​ത്.

കാ​​ല​​വ​​ര്‍​ഷ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി അ​​ടു​​ത്ത​മാ​​സം പ​​കു​​തി മു​​ത​​ല്‍ പ്ലാ​​സ്റ്റി​​ക്കും ഷെ​​യ്ഡും ഇ​​ട്ടു തു​​ട​​ങ്ങ​​ണം. സ​​മീ​​പ കാ​​ല​​ത്തെ മി​​ക​​ച്ച വി​​ല റ​​ബ​​റി​​നു ല​​ഭി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ ഇ​​ത്ത​​വ​​ണ പ്ലാ​​സ്റ്റി​​ക്, ഷെ​​യ്ഡ് ഒ​​ട്ടി​​ക്കാ​​നി​​രി​​ക്കെ​​യാ​​ണ് വി​​ല​​ക്ക​​യ​​റ്റം. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും പ്ലാ​​സ്റ്റി​​ക്കി​​നും പ​​ശ​​യ്ക്കു​​മെ​​ല്ലാം ക്ഷാ​​മ​​വും അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു​​ണ്ട്.

തൈ​​മ​​ര​​ങ്ങ​​ള്‍​ക്ക് ഷെ​​യ്ഡും വ​​ലി​​യ മ​​ര​​ങ്ങ​​ള്‍​ക്ക് പ്ലാ​​സ്റ്റി​​ക് ഷീ​​റ്റു​​മാ​​ണ് റ​​ബ​​ര്‍ പ​​ട്ട​​യ്ക്കു സം​​ര​​ക്ഷ​​ണ​​മൊ​​രു​​ക്കാ​​ന്‍ സാ​​ധാ​​ര​​ണ ഒ​​ട്ടി​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ ക​​ര്‍​ഷ​​ക​​രി​​ല്‍ ഏ​​റെ​​യും പ്ലാ​​സ്റ്റി​​ക് ഒ​​ട്ടി​​ക്കു​​ന്ന​​വ​​രാ​​ണ്. ഒ​​രു കി​​ലോ പ്ലാ​​സ്റ്റി​​ക്കി​​ന്‍റെ വി​​ല​​യി​​ല്‍ കി​​ലോ​​യ്ക്ക് 100 രൂ​​പ​​യു​​ടെ വ​​രെ വ​​ര്‍​ധ​​ന​​യാണുണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

തു​​ന്ന​​ലി​​ട്ട പ്ലാ​​സ്റ്റി​​ക്കി​​ന് 295 രൂ​​പ വ​​രെ​​യാ​​യി. തു​​ന്ന​​ലി​​ടാ​​ത്ത പ്ലാ​​സ്റ്റി​​ക്കി​​ന് 25 രൂ​​പ കു​​റ​​വാ​​ണ്. പ​​ശ​​യ്ക്ക് 10 മു​​ത​​ല്‍ 40 രൂ​​പ വ​​രെ വ​​ര്‍​ധ​​ന​​യു​​ണ്ടാ​​യി. ഒ​​രു കി​​ലോ പ​​ശ​​യു​​ടെ വി​​ല 73 രൂ​​പ​​യാ​​യി. പ​​ശ​​യ്ക്കു മേ​​ല്‍ ഘ​​ടി​​പ്പി​​ക്കു​​ന്ന റി​​ബ​​ണി​​ന്‍റെ വി​​ല​​യും വ​​ര്‍​ധി​​ച്ച് കി​​ലോ​​യ്ക്ക് 30 രൂ​​പ​​യാ​​യി.

പ്ലാ​​സ്റ്റി​​ക് മ​​ര​​ത്തി​​ന്മേ​​ല്‍ ഘ​​ടി​​പ്പി​​ക്കു​​ന്ന സ്റ്റേ​​പ്ല​​​ര്‍ പി​​ന്നി​​ന്‍റേ​​ത് ഒ​​ഴി​​കെ​​യു​​ള്ള മു​​ഴു​​വ​​ന്‍ സാ​​മ​​ഗ്രി​​ക​​ള്‍​ക്കും വി​​ല വ​​ര്‍​ധി​​ച്ച​​താ​​യി ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​​ദ്ധ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​ക്കു​​ണ്ടാ​​കു​​ന്ന വി​​ല വ​​ര്‍​ധ​​ന​​യും ക്ഷാ​​മ​​വും ഇ​​ത്ത​​രം സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ല വ​​ര്‍​ധ​​ന​​യ്ക്കു കാ​​ര​​ണ​​മെ​​ന്നു വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ​​ശ​​യ്ക്കും പ്ലാ​​സ്റ്റി​​ക്കി​​നും വീ​​ണ്ടും വി​​ല വ​​ര്‍​ധി​​ക്കാ​​ന്‍ സാ​​ഹ​​ച​​ര്യ​​മു​​ണ്ടെ​​ന്നും ഇ​​വ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. തോ​​ട്ടം പാ​​ട്ട​​ത്തി​​നെ​​ടു​​ത്തു ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന ക​​ര്‍​ഷ​​ക​​രി​​ല്‍ പ​​ല​​ര്‍​ക്കും ആ​​വ​​ശ്യ​​ത്തി​​നു സാ​​മ​​ഗ്രി​​ക​​ള്‍ കി​​ട്ടു​​ന്നി​​ല്ല.

സീ​​സ​​ണ്‍ സ​​ജീ​​വ​​മാ​​കു​​ന്ന​​തോ​​ടെ, പ്ലാ​​സ്റ്റി​​ക് ഘ​​ടി​​പ്പി​​ക്കു​​ന്ന ജോ​​ലി​​ക​​ള്‍​ക്കു കൂ​​ലി വ​​ര്‍​ധി​​പ്പി​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യും ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ണ്ട്. പ​​ല​​യി​​ട​​ത്തും തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കും ക്ഷാ​​മ​​മു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം സ്ലോ​​ട്ട​​ര്‍ ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന മ​​ര​​ങ്ങ​​ള്‍​ക്കു​​ള്ള കൂ​​ലി 50 രൂ​​പ വ​​രെ എ​​ത്തി​​യി​​രു​​ന്നു.

Tags : rubber tapping nattuvishesham local news

Recent News

Corehub Up