x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​തി തേ​ടി രാ​ജു​വി​ന്‍റെ കു​ടും​ബം; പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി


Published: May 8, 2026 01:07 AM IST | Updated: May 8, 2026 01:07 AM IST

സ​ന്ദീ​പ് വാ​ര്യ​ർ രാ​ജു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കു​ന്നു.

വെ​ള​ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ടി​ൽ പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ചു മ​രി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പു​ങ്ങം​ചാ​ൽ കൊ​ടി​യ​ങ്കു​ണ്ട് ഉ​ന്ന​തി​യി​ലെ സി. ​രാ​ജു​വി​ന്‍റെ ഭാ​ര്യ സ​രി​ത ത​നി​ക്കും മ​ക്ക​ൾ​ക്കും പോ​ലീ​സ് വ​കു​പ്പും സ​ർ​ക്കാ​രും നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. ഏ​പ്രി​ൽ 30നു ​രാ​ത്രി 7.30ഓ​ടെ​യാ​ണ് മ​ങ്ക​യ​ത്തെ ഗ​വ. ആ​ശു​പ​ത്രി​ക്ക്‌ സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ രാ​ജു മ​രി​ച്ച​ത്. ര​ണ്ടു കൊ​ച്ചു കു​ട്ടി​ക​ൾ അ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന്‍റെ എ​ല്ലാ​മാ​യി​രു​ന്നു രാ​ജു. രാ​ജു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ ഇ​വ​ർ അ​നാ​ഥ​രാ​യി.

ഓ​ട്ടോ ഓ​ടി​ച്ചും തെ​ങ്ങ് ക​യ​റി​യും മ​റ്റു കൂ​ലി​പ്പ​ണി​ക​ൾ എ​ടു​ത്തു​മാ​ണ് മ​ക്ക​ളു​ടെ പ​ഠ​ന​ങ്ങ​ളും രാ​ജു ജീ​വി​ത​വും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ രാ​ജു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ ഈ ​കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗം നി​ല​ച്ചു.

രാ​ജു ഓ​ടി​ച്ച ഓ​ട്ടോ റി​ക്ഷ​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച​തി​നാ​ലാ​ണ് എ​ന്‍റെ ഭ​ർ​ത്താ​വി​നെ ന​ഷ്ട​മാ​കാ​ൻ ഇ​ട​യാ​യ​തെ​ന്നും തു​ട​ർ​ന്ന് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ങ്ങ​ൾ​ക്കും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണെ‌​ന്നും അ​പ​ക​ട​ത്തി​ന് ശേ​ഷം രാ​ജു​വി​നെ കു​റ്റ​ക്കാ​ര​നാ​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​വു​ന്ന​തെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു,

നി​ല​വി​ൽ പോ​ലീ​സ് ത​യാ​റാ​ക്കി​യ എ​ഫ്ഐ​ആ​റി​ൽ പോ​ലീ​സ് ജീ​പ്പ് ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ പേ​ര് ചേ​ർ​ക്കാ​ത്ത​ത് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഡ്രൈ​വ​റു​ടെ പേ​രി​ൽ ന​ര​ഹ​ത്യ​ക്ക്‌ കേ​സെ​ടു​ക്ക​ണം. പോ​ലീ​സ് വാ​ഹ​ന​ത്തി​ലെ കാ​മ​റ, ഡി​വി​ആ​ർ എ​ന്നി​വ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​യു​ക്‌​ത എം​എ​ൽ​എ​മാ​രാ​യ സ​ന്ദീ​പ് വാ​ര്യ​ർ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എ​ന്നി​വ​ർ രാ​ജു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു. രാ​ജു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ക്ഷി സം​ഘം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

Tags : Raju's family nattuvishesham local news

Recent News

Corehub Up