കെ. കെ. രമാകാന്ത്
പത്തനംതിട്ട: ഫയര്‍ സ്റ്റേഷനിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് അംഗവും ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസറുമായ കെ. കെ. രമാകാന്തിന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍ ലഭിച്ചു. 2013ല്‍ സര്‍വീസില്‍ പ്രവേശിച്ച രമാകാന്ത് 2022 ല്‍ അഗ്നി വകുപ്പ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതു മുതല്‍ അതില്‍ അംഗമാണ്.
സ്കൂബ ഡൈവിംഗുമായി ബന്ധപ്പെട്ടുള്ള ബേസിക്, അഡ്വാന്‍സ് കോഴ്സുകൾ, മൗണ്ടനീയറിംഗ് ആന്‍ഡ് റോപ്പ് റെസ്ക്യൂ, കൊളാപ്സ്ഡ് സ്ട്രക്ച്ചറല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ, സ്വിഫ്റ്റ് വാട്ടര്‍ റെസ്ക്യൂ, ബ്രീത്തിംഗ് അപ്പാരറ്റസ് (ശ്വസന ഉപകരണം) ഉപയോഗിച്ചുള്ള വിവിധതരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
സിവില്‍ ഡിഫന്‍സ് മാസ്റ്റര്‍ ട്രെയിനര്‍ കൂടിയായ രാമാകാന്തിന് ഇരുപത്തഞ്ചോളം സദ്സേവന പത്രങ്ങള്‍ വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസി ബുക്സ് പുറത്തിറക്കിയ നഗരത്തിലെ മഴ എന്ന കവിതാ സമാഹാരത്തിന് 2012-ലെ യുവകവിക്കുള്ള ആശാന് പ്രൈസ് ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം, കടുവിനാല്‍ കൃഷ്ണനിവാസില്‍ റിട്ട. അധ്യാപകരായ എസ്. കൃഷ്ണന് നായരുടെയും ഇ. രാധമ്മയുടെയും മകനാണ്. അശ്വതി വിജയന് ഭാര്യയും ആർ.എ. ശ്രീശിവ് മകനുമാണ്.
Tags : Local News Nattuvishesham Ramakanth awarded