x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൈ​സ്മി​ൽ- ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടു​കെ​ട്ടെ​ന്ന് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

വെബ് ഡെസ്ക്
Published: July 31, 2026 12:34 AM IST | Updated: July 31, 2026 12:35 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക്ക​ഞ്ചേ​രി: റൈ​സ്മി​ൽ, ഉ​ദ്യോ​ഗ​സ്ഥ, ക​രാ​ർ ലോ​ബി​ക​ളു​ടെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് റേ​ഷ​ന​രി​യു​ടെ ഗു​ണ​നി​ല​വാ​രം കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നു ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലാ​യി വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ക്കു​ന്ന അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് റേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി​ക​ളും കെ​ടു​കാ​ര്യ​സ്ഥ​ത​യും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഗു​ണ​മേ​ന്മ കൂ​ടി​യ നാ​ട്ടി​ലെ നെ​ല്ലെ​ല്ലാം അ​രി​യാ​ക്കി വ​ലി​യ വി​ല​യ്ക്ക് ക​യ​റ്റു​മ​തി ചെ​യ്യും. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ത്തു​ന്ന ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത വെ​ള്ള​രി പോ​ളി​ഷ് ചെ​യ്ത് മ​ട്ട​യ​രി​യാ​ക്കി​യാ​ണ് റേ​ഷ​ൻ​ക​ട​യി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം റേ​ഷ​ൻ ഡീ​ലേ​ഴ്സി​ന് ദു​ഷ്പേ​രും ജ​ന​ങ്ങ​ൾ മാ​റാ​രോ​ഗി​ക​ളു​മാ​കു​ന്ന ദു​രു​വ​സ്ഥ​യാ​ണു​ണ്ടാ​കു​ന്ന​ത്. വെ​ള്ള​രി പോ​ളീ​ഷ് ചെ​യ്ത് മ​ട്ട​രി​യാ​ക്കു​ന്ന അ​രി​മി​ല്ലു​ക​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം.​അ​ബ്ദു​ൾ സ​ത്താ​ർ, എ. ​കൃ​ഷ്ണ​ൻ, കെ.​എം. പോ​ൾ, എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

96 ല​ക്ഷം റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ള്ള സം​സ്ഥാ​ന​ത്ത് 31 ല​ക്ഷം പി​എ​ച്ച്എ​ച്ച് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് പൂ​ർ​ണ​മാ​യ സ​ബ്സി​ഡി ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള 60 ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ല​ഭ്യ​ത അ​നു​സ​രി​ച്ചാ​ണ് കൂ​ടി​യ വി​ല​യ്ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ സ്റ്റേ​റ്റ് സ​ബ്സി​ഡി പ്ര​കാ​രം 21 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രാ​ൾ​ക്ക് ര​ണ്ടു​കി​ലോ​ഗ്രാം വീ​തം സ​ബ്സി​ഡി നി​ര​ക്കി​ൽ അ​രി ന​ൽ​കു​ന്നു​ണ്ട്. എ​എ​വൈ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്രം 35 കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​ത് ഇ​പ്പോ​ൾ ഒ​രാ​ൾ​ക്ക് ഒ​രു​മാ​സം ഏ​ഴു​കി​ലോ​യാ​യി കു​റ​ച്ചു. ഇ​തു വ​ള​രെ അ​പ​ര്യാ​പ്ത​മാ​ണ്.

ഒ​രാ​ൾ​ക്ക് മാ​സം 10 കി​ലോ തോ​തി​ൽ ഭ​ക്ഷ്യ​ധാ​ന്യം അ​നു​വ​ദി​ക്ക​ണം. നീ​ല, വെ​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​ള​വി​നു​പു​റ​മേ മാ​സം 15 കി​ലോ അ​രി​കൂ​ടി ന്യാ​യ​മാ​യ വി​ല​ക്ക് വി​ത​ര​ണം ചെ​യ്യാ​നും ന​ട​പ​ടി​യു​ണ്ടാ​ക​ണം. വാ​തി​ൽ​പ്പ​ടി വി​ത​ര​ണ​ത്തി​ലും പോ​രാ​യ്മ​ക​ളും ത​ട്ടി​പ്പു​ക​ളും ന​ട​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

സം​സ്ഥാ​ന നേ​തൃ​ത്വക്യാ​മ്പ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ക്യാ​മ്പ് ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ വ​ട​ക്ക​ഞ്ചേ​രി ഡ​യാ​ന ട​വ​റി​ൽ (കെ.​ടി.​തോ​മ​സ് ന​ഗ​റി​ൽ) ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒ​ന്നി​നു രാ​വി​ലെ 11ന് ​ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ് ക്യാ​മ്പി​ന്‍റേ​യും മ​ര​ണാ​ന​ന്ത​ര സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റേ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ അ​ഡ്വ.​ജോ​ണി നെ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ല​ത്തൂ​ർ എം​എ​ൽ​എ ടി.​എം. ശ​ശി മു​ഖ്യാ​തി​ഥി​യാ​കും. സം​സ്ഥാ​ന മു​ന്നോ​ക്ക​ക്ഷേ​മ ക​മ്മീ​ഷ​ൻ മെം​ബ​ർ സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ലി​നെ ക്യാ​മ്പി​ൽ ആ​ദ​രി​ക്കും. ഉ​ച്ച​ക്ക് 12ന് ​കാ​രു​ണ്യ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി നി​ർ​വ​ഹി​ക്കും. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് രാ​വി​ലെ പ​ത്ത​ര​യ്ക്കു ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പി.​പി. സു​മോ​ദ് എം​എ​ൽ​എ അ​നു​മോ​ദി​ക്കും.

വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പ്ര​ഫ.​കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​എം.​അ​ബ്ദു​ൾ സ​ത്താ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ. ​കൃ​ഷ്ണ​ൻ, കെ.​എം. പോ​ൾ, എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Ration Dealers' NattuVishasham DistrictNews

Recent News

Corehub Up