x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണം; കോ​ട​തി വി​ധി സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് ഡി​സി​സി


Published: March 18, 2026 06:13 AM IST | Updated: March 18, 2026 06:13 AM IST

പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ര്‍ എ​ഡി​എം ആ​യി​രു​ന്ന മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ വി​ധി സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ.

സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ഹി​ത​മ​നു​സ​രി​ച്ചും നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണ​വും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് ഈ ​വി​ധി​യെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്.


അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്ക​ണം. ഈ ​കോ​ട​തി​വി​ധി വാ​ങ്ങു​വാ​ന്‍ ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ഭാ​ര്യ ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും, ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ ചേ​ര്‍​ത്തു പി​ടി​ച്ച് അ​വ​ര്‍​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്യു​വാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഉ​ണ്ടാ​കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Tags : nattu vishesham Re-investigation Naveen Babu's death

Recent News

Corehub Up