ചിറ്റൂർ: കർഷക പ്രതിഷേധത്തെതുടർന്ന് നിർത്തിവച്ച പാലംപണി പുനരാംരഭിച്ചു. പാലംനിർമാണത്തിലെ അപാകത കാരണം വെളളമെത്തില്ലെന്ന കാരണത്താലാണ് ഒരാഴ്ചമുന്പ് ഒരുവിഭാഗം കർഷകർ നിർമാണം തടഞ്ഞത്. വയലിൽ വെള്ളമെത്തിക്കാൻ ക്രമീകരണം നടത്താമെന്ന ഉറപ്പിനെ തുടർന്നാണ് കർഷകർ സമരം നിർത്തിയത്.
രണ്ടാഴ്ചക്കുള്ളിൽ പാലത്തിലൂടെ ഗതാഗതം നടത്താനാകുമെന്നും കനാൽ തുറക്കാനാകുമെന്നും കരാറുകാരൻ അറിയിച്ചിട്ടുണ്ട്. നിലവിൽ സമീപത്തെ വയലിൽ ഒരുക്കിയ താത്കാലിക പാതയിലൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.