x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​രാ മ​ഴ, വി​റ​ങ്ങ​ലി​ച്ച് മ​ല​യോ​രം

സ്വ​ന്തം ലേ​ഖ​ക​ര്‍
Published: August 2, 2026 01:29 AM IST | Updated: August 2, 2026 01:29 AM IST

വി​ല​ങ്ങാ​ട് ടൗ​ൺ പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്നു.

കോ​ഴി​ക്കോ​ട്: തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ മ​ല​യോ​ര​ത്ത് വ്യാ​പ​ക നാ​ശ​ന​ഷ്ടം.​പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞും വെ​ള്ളം ക​യ​റി​യും ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഇ​ന്നും മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ മ​ല​യോ​രം ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്.​ക​ല്ലാ​നോ​ട് - ഇ​രു​പ​ത്തി​യെ​ട്ടാം​മൈ​ൽ - ത​ല​യാ​ട് മ​ല​യോ​ര ഹൈ​വേ റോ​ഡി​ലെ ഇ​രു​പ​ത്തി​യേ​ഴാം മൈ​ൽ മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഈ ​മേ​ഖ​ല​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ക​ല്ലാ​നോ​ട് ബൈ​പാ​സ് റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ഉ​യ​ര​ത്തി​ലു​ള്ള കെ​ട്ടി​നാ​ണ് ഇ​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന് വി​ള്ള​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​രു​പ​ത്തെ​ട്ടാം​മൈ​ൽ മേ​ഖ​ല​യി​ലും മ​ല​യോ​ര ഹൈ​വേ റോ​ഡി​ന്‍റെ അ​രി​കി​ൽ വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ വീ​ണ്ടും ഇ​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ല്ലാ​നോ​ട് ബൈ​പാ​സ് റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ക​ക്ക​യം - ത​ല​യാ​ട് റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ടു. 26-ാം മൈ​ൽ ഭാ​ഗ​ത്തും മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് പ​തി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് നീ​ക്കം​ചെ​യ്താ​താ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ത​ല​യാ​ട് - ക​ക്ക​യം റോ​ഡി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. പ​ല​യി​ട​ങ്ങ​ളി​ലും ഒ​ട്ടേ​റെ വീ​ടു​ക​ളോ​ട് ചേ​ർ​ന്നു​ള്ള തി​ങ്ങി​ടി​ഞ്ഞ് നാ​ശ​വും വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യു​മാ​യി മാ​റി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് വ​ട​ക്കേ​മീ​ത്ത​ൽ അ​ബ്ദു​വി​ന്‍റെ വീ​ട്ടി​ൽ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി. നാ​ലാം വാ​ർ​ഡ് കാ​ള​ങ്ങാ​ലി കോ​ട്ട​യി​ൽ ഷി​ജു​വി​ന്‍റെ വീ​ടി​ന് പി​ൻ​ഭാ​ഗം ഇ​ടി​ഞ്ഞു ത​ക​ർ​ന്ന് നാ​ശം സം​ഭ​വി​ച്ചു. ര​ണ്ടാം വാ​ർ​ഡ് പു​ളി​വ​യ​ൽ കു​ഴി​ച്ചാ​ലി​ൽ കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ വീ​ടി​നു പി​ൻ​ഭാ​ഗ​വും ഇ​ടി​ഞ്ഞു ത​ക​ർ​ന്ന് വീ​ടി​ന് ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്.

പ​തി​നൊ​ന്നാം വാ​ർ​ഡ് ഓ​ടി​ക്കു​ഴി ചാ​മ​ക്കാ​ല പ​രീ​തി​ന്‍റെ വീ​ടി​ന്‍റെ​യും ഒ​ന്നാം വാ​ർ​ഡ് കേ​ളോ​ത്തു​വ​യ​ൽ അ​രീ​പ്പ​റ​മ്പി​ൽ ടോ​മി​യു​ടെ വീ​ടി​ന്‍റെ​യും പി​ൻ​ഭാ​ഗം ഇ​ടി​ഞ്ഞു ത​ക​ർ​ന്നു. എ​ട്ടാം വാ​ർ​ഡ് ക​ല്ലാ​നോ​ട് തൂ​വ​ക്ക​ട​വ് ത​റ​യി​ൽ കു​ഞ്ഞു​മോ​ന്‍റെ വീ​ടി​നു പി​ൻ​ഭാ​ഗ​വും ഇ​ടി​ഞ്ഞു. ക​ല്ലാ​നോ​ട് പ്ര​ദേ​ശ​ത്ത് ഭീ​ഷ​ണി നേ​രി​ടു​ന്ന മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ​യും കേ​ളോ​ത്തു​വ​യ​ലി​ൽ ഒ​രു കു​ടും​ബ​ത്തെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​ക്ക് സ​മീ​പം മൂ​ന്നാം​മു​ക്ക്, പു​ളി​വ​യ​ൽ, ഓ​ഞ്ഞി​ൽ, ക​രി​മ്പ​ന​ക്കു​ഴി താ​ഴെ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

കോ​ട​ഞ്ചേ​രി തി​രു​വ​മ്പാ​ടി റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ.​അ​ച്ച​ൻ​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ആ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.​ഇ​തി​നു​മു​മ്പും ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മ്മി​ച്ചി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ​യാ​ണ് ഇ​പ്പോ​ൾ ഇ​ടി​ഞ്ഞ് റോ​ഡ​രി​കി​ലേ​ക്ക് വീ​ണി​രി​ക്കു​ന്ന​ത്.​കോ​ട​ഞ്ചേ​രി ചാ​ലി​പ്പു​ഴ​ക്ക് കു​റു​കെ​യു​ള്ള പ​ന​ച്ചി​ക്ക​ൽ പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഈ ​പാ​ലം ഉ​യ​ർ​ത്തി വീ​തി കൂ​ട്ടി നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

ഓ​നി​പ്പു​ഴ ക​ര​ക​വി​ഞ്ഞു

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി ഓ​നി​പ്പു​ഴ ക​ര​ക​വി​ഞ്ഞ് പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ഒ​ഴു​കി​യ​തോ​ടെ ചെ​മ്പ​നോ​ട റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള പാ​ല​മാ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത്. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ ഇ​രു​ക​ര​യി​ലു​മാ​യി കു​ടു​ങ്ങി. പൂ​ഴി​ത്തോ​ട്. മു​ള്ള​ൻ കു​ന്ന്, പ​ശു​ക്ക​ട​വ്, കു​റ്റ്യാ​ടി, തൊ​ട്ടി​ൽ​പ്പാ​ലം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നു​ള്ള മ​ല​യോ​ര റൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​ണ് ഓ​നി​പ്പു​ഴ​പ്പാ​ലം.

വി​ല​ങ്ങാ​ട് ഭീതിയിൽ, പാ​ല​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് മേ​ഖ​ല​യി​ൽ പെ​യ്ത​ത്.​പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ മേ​ഖ​ല​യി​ൽ ഭീ​തി പ​ട​ർ​ന്നു​ച​ളി​യും മ​ണ്ണും ക​ല​ർ​ന്ന വെ​ള്ളം കു​ത്തി ഒ​ഴു​കി.​വി​ല​ങ്ങാ​ട് ടൗ​ൺ പാ​ല​ത്തി​ന് മു​ക​ളി​ൽ വെ​ള്ളം ക​യ​റി. മ​യ്യ​ഴി​പ്പു​ഴ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ പു​ല്ലു​വ​പു​ഴ​യി​ൽ കു​ത്തൊ​ഴു​ക്ക് കൂ​ടി.​വി​ഷ്ണു​മം​ഗ​ലം ബ​ണ്ട് ക​ര ക​വി​ഞ്ഞ് ഒ​ഴു​കി​യ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ക​ല്ലാ​ച്ചി ടൗ​ണി​ൽ ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ളം ക​യ​റി​യ​തോ​ടെ ഗ​താ​ഗ​തം നി​ല​ച്ചി​രു​ന്നു.​വി​ല​ങ്ങാ​ട് അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചു.​വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ പാ​നോം വ​ന​മേ​ഖ​ല​യി​ൽ ഉ​രു​ൾ പൊ​ട്ട​ൽ ഉ​ണ്ടാ​യ​താ​യി സം​ശ​യ​മു​ണ്ട്.​മ​ര​ങ്ങ​ളും കൂ​റ്റ​ൻ പാ​റ​ക​ളും മ​ല​വെ​ള്ള​ത്തി​ൽ ഉ​രു​ളു​ന്ന ശ​ബ്ദം കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.​വി​ല​ങ്ങാ​ട് പാ​ല​വും വാ​യാ​ട് പാ​ല​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

മു​ക്കം ന​ഗ​ര​സ​ഭ​യി​ലും കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​ണ്. മേ​ഖ​ല​യി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ആ​റാം ഡി​വി​ഷ​നി​ൽ അ​ബു പു​ത്ത​ൻ​മ​ഠം , ഷാ​ജു ന​ടു​പ​റ​മ്പി​ൽ, അ​ബ്ദു​ള്ള മു​സ്‌​ലി​യാ​ർ,ച​ന്ദ്ര​ൻ പു​ത്ത​ൻ​പു​ര​യി​ൽ,സ​ലിം പാ​ലം​പ​ടി​യി​ൽ, ഹു​സ്സ​ൻ​കു​ട്ടി ക​ട​യി​ക്ക​ൽ, രാ​മ​ൻ ന​മ്പീ​ശ​ൻ പ്ര​യാ​ഗ, ജോ​സ​ഫ് മു​ത​ക്കാ​ട്ടു പ​റ​മ്പി​ൽ,രാ​മ​ച​ന്ദ്ര​ൻ പ്ര​യാ​ഗ പീ​തം​ബ​ര​ൻ പ​ഴ​വൂ​ർ എ​ന്നീ കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. കാ​ര​ശ്ശേ​രി വീ​ടി​നോ​ട് ചേ​ർ​ന്ന മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. അ​പ​ക​ട​ത്തി​ൽ വീ​ട് ഭീ​ഷ​ണി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

മു​ക്കം ടൗ​ണി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.​ഇ​രു​വ​ഞ്ഞി​പ്പു​ഴ​യും ചാ​ലി​യാ​റും നി​റ​ഞ്ഞ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി ക​ഴി​ഞ്ഞു. തീ​ര​ദേ​ശ​വാ​സി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ഴ​ക്കെ​ടു​തി​ക​ൾ നേ​രി​ടാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ , റ​വ​ന്യൂ ഫ​യ​ർ​ഫോ​ഴ്സ് പോ​ലെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. .മ​ല​യോ​ര​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ കു​മാ​ര​നെ​ല്ലൂ​ർ ഗ്രൗ​ണ്ട്, ചോ​ണാ​ട് റോ​ഡ്, ചെ​റു​വാ​ടി ഖി​ലാ​ഫ​ത്ത് സ്റ്റേ​ഡി​യം, കാ​ര​ക്കു​റ്റി ഇ​തി​ഹാ​സ് ഗ്രൗ​ണ്ട് എ​ന്നി​വ​യെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മാ​വൂ​ർ, ചാ​ത്ത​മം​ഗ​ലം, കൊ​ടി​യ​ത്തൂ​ർ, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ക്കം ന​ഗ​ര​സ​ഭ​യി​ലു​മാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. വാ​ഴ​ക​ർ​ഷ​ക​ർ​ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം ന​ഷ്ടം സം​ഭ​വി​ച്ച​ത്.

പൂ​വാ​റ​ൻ​തോ​ട്ട് വ​ന​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി. ഇ​തോ​ടെ കാ​ടാ​ത്തി​ക്കു​ന്ന് ഉ​ന്ന​തി​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ ഒ​ലി​ച്ചു​പോ​കു​ക​യും പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്തു.​തി​രു​വ​മ്പാ​ടി– മു​ത്ത​പ്പ​ൻ​പു​ഴ റോ​ഡി​ലെ താ​ൽ​ക്കാ​ലി​ക പാ​ലം (ച​പ്പാ​ത്ത്) പൂ​ർ​ണ​മാ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​യി.
ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. തു​ട​ർ​ന്ന് നി​ല​വി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ പാ​ലം അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്.​തി​രു​വ​മ്പാ​ടി ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.​

പു​ന്ന​ക്ക​ൽ റോ​ഡി​ലും കൂ​ട​ര​ഞ്ഞി– മു​ക്കം റോ​ഡി​ലും വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.​പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യി​ൽ കു​റ്റി​യാ​നി​ക്ക​ൽ പ​യ​സി​ന്റെ​യും കൈ​ത്തോ​ട്ടു​പ​റ​മ്പി​ൽ മു​ഹ​മ്മ​ദി​ന്‍റെ​യും (ഫാ​ർ​മ​സി) വീ​ടു​ക​ളി​ലെ കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ലാം​കു​ന്നി​ൽ ജ​ലീ​ൽ പാ​ലാ​ക്കാം​പൊ​യി​ലി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.​കൂ​ട​ര​ഞ്ഞി കോ​ലോ​ത്ത് ക​ട​വി​ൽ ചാ​യം​പു​റ​ത്ത് മ​നോ​ജി​ന്‍റെ വീ​ടു​മു​റ്റ​ത്തെ കി​ണ​റും ഇ​ടി​ഞ്ഞു​താ​ഴ്ന്നു.

പേ​രാ​മ്പ്ര​യി​ൽ റോ​ഡ് തോ​ടാ​യി

പേ​രാ​മ്പ്ര: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പേ​രാ​മ്പ്ര ടൗ​ണി​ല്‍ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചെ​മ്പ്ര റോ​ഡ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​ത്.

റോ​ഡി​ല്‍ ഏ​ക​ദേ​ശം ഒ​രു അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്ത് ക​യ​ര്‍ കെ​ട്ടി ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ബൈ​പാ​സ് വ​ഴി തി​രി​ച്ചു വി​ട്ടു. ഇ​ത് ടൗ​ണി​ല്‍ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി. സ​മീ​പ​ത്തെ ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി​. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ ക​ട​ലാ​സ് തോ​ണി​യി​റ​ക്കി പ്ര​തി​ഷേ​ധം ന​ട​ത്തി. അ​ടി​യ​ന്ത​ര​മാ​യി ഡ്രെ​യി​നേ​ജ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തി വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Nattuvishesham DistrictNews DeepikaNews Relentless rain

Recent News

Corehub Up