x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച ഡി​ജി​റ്റ​ല്‍, ശി​ശു സൗ​ഹൃ​ദ ക്ലാ​സ്മു​റി​ക​ള്‍ തു​റ​ന്നു​ന​ല്‍​കി

വെബ് ഡെസ്ക്
Published: September 2, 2026 01:29 AM IST | Updated: September 2, 2026 01:29 AM IST

ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ശി​ശു സൗ​ഹൃ​ദ ക്ലാ​സ്മു​റി​ക​ള്‍.

എ​ട​ക്ക​ര: പാ​ലാ​ട് ഓ​ര്‍​ഫ​നേ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ന​വീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ഡി​ജി​റ്റ​ല്‍, ശി​ശു സൗ​ഹൃ​ദ ക്ലാ​സ്മു​റി​ക​ള്‍ തു​റ​ന്നു​ന​ല്‍​കി. മാ​നേ​ജ​ര്‍ അ​ബ്ദു​ള്ള യി​സാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ല​യ​ത്തി​ലെ കെ​ജി വി​ഭാ​ഗ​ത്തി​ലെ ക്ലാ​സ് ചു​വ​രു​ക​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ചി​ത​മാ​യ ക​ഥ​ക​ളി​ലെ​യും കാ​ര്‍​ട്ടൂ​ണു​ക​ളി​ലെ​യും ക​ഥാ​പാ​ത്ര​ങ്ങ​ള്‍, അ​ക്ഷ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്.

പ്രി​ന്‍​സി​പ്പ​ല്‍ ഷി​ജു വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ. സി​റാ​ജു​ദ്ധീ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. മു​ഹ​സി​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​റാ​ഷി​ദ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി. ​അ​ശ്റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up