x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​നശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി അ​റയാ​ഞ്ഞി​ലി​മ​ൺ നി​വാ​സി​ക​ൾ


Published: July 11, 2026 04:26 AM IST | Updated: July 11, 2026 04:26 AM IST

അ​റ​യ​ഞ്ഞാ​ലി​മ​ണ്ണി​ൽ കാ​ട്ടാ​ന ത​ക​ർ​ത്ത കൃ​ഷി​യി​ടം.

റാ​ന്നി: കാ​ട്ടാ​ന​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണം കാ​ര​ണം ഭീ​തി​യി​ലാ​ണ് അ​റ​യാ​ഞ്ഞി​ലി​മ​ൺ പ്ര​ദേ​ശ​വാ​സി​ക​ൾ. പ​ക​ലും രാ​ത്രി​യി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ രാ​ത്രി​യി​ലും പ്ര​ദേ​ശ​ത്ത് ആ​ന ഇ​റ​ങ്ങി വ​ൻ​തോ​തി​ൽ കൃ​ഷി നാ​ശം വ​രു​ത്തു​ക​യും ആ​ളു​ക​ൾ രാ​ത്രി​യി​ൽ പ​രി​ഭ്രാ​ന്ത​രാ​കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ ക​യ്യാ​ലാ​ത്ത് ഉ​ല്ലാ​സി​ൻ്റെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് ആ​ന എ​ത്തി​യ​ത്.

വാ​ഴ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു. മൂ​ന്നു വ​ശ​ങ്ങ​ൾ വ​ന​ത്താ​ലും ഒ​രു​വ​ശം പ​മ്പാ ന​ദി​യാ​ലും ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണി​ത്. ആ​ന​ക​ൾ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​തു മൂ​ലം രാ​ത്രി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യോ ടാ​ക്സി​യോ വ​രാ​ൻ മ​ടി​ക്കു​ക​യാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ഉ​യ​ര വി​ള​ക്കു​ക​ളും വ​ഴി​വി​ള​ക്കു​ക​ളും ക​ത്താ​ത്ത​തു മൂ​ലം ആ​ന​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടാ​ണ്. കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ കി​ട​ങ്ങു​ക​ൾ, തൂ​ക്കു​വേ​ലി എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ഉ​യ​രു​ന്ന ആ​വ​ശ്യം. അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഇ​തേ​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ആ​വ​ശ്യം. വ​ന​പാ​ല​ക​ർ പ​ട്രോ​ളിം​ഗി​ന് ഇ​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ​ക്കാ​ല​ത്ത് പ​മ്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ഒ​റ്റ​പ്പെ​ടു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് അ​റി​യാ​ഞ്ഞി​ലി​മ​ൺ .

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും ഭീ​തി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. ആ​ന ശ​ല്യം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത മി​നി​മാ​സ്റ്റ് ലൈ​റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​നോ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up