x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്ട്സാ​പ്പി​ൽ വീ​ഡി​യോ പോ​സ്റ്റി​ട്ട​ശേ​ഷം റസ്റ്ററ​ന്‍റ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി


Published: February 10, 2026 05:44 AM IST | Updated: February 10, 2026 05:44 AM IST

മ​ല​യി​ൻ​കീ​ഴ്: വാ​ട്ട്സാ​പ്പി​ൽ വീ​ഡി​യോ പോ​സ്റ്റി​ട്ട​ശേ​ഷം റസ്റ്ററ​ന്‍റ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി. വി​ള​വൂ​ർ​ക്ക​ൽ ഈ​ഴ​ക്കോ​ട് ഗ്രീ​ൻ​വി​ല്ല ഗാ​ർ​ഡ​ൻ​സ് പാ​ലാ​ഴി വീ​ട്ടി​ൽ പ്ര​ദീ​പാ(44)​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി. 9.30നും ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 3.30നും ​ഇ​ട​ക്ക് വാ​ട്സ്ആ​പ്പി​ൽ വീ​ഡി​യോ പോ​സ്റ്റി​ട്ട​ശേ​ഷം വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ലെ സീ​ലിം​ഗ് ഹൂ​ക്കി​ൽ പ്ലാ​സ്റ്റി​ക് ക​യ​റി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തോ​ള​മാ​യി ത​ച്ചോ​ട്ടു​കാ​വ് -മ​ങ്കാ​ട്ട്ക​ട​വ് റോ​ഡി​ൽ ത​ച്ചോ​ട്ട് എ​ന്ന​പേ​രി​ൽ റസ്റ്ററ​ന്‍റ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​ദീ​പ്. പ്ര​ദീ​പി​ന്‍റെ ആ​ദ്യ​വി​വാ​ഹം വേ​ർ​പി​രി​ഞ്ഞ​ശേ​ഷം ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ സ്ത്രീ​യെ വി​വാ​ഹം ചെ​യ്തു ക​ഴി​യു​ക​യാ​യി​രു​ന്നു ആ​മ​ച്ച​ൽ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും കു​ടും​ബ വി​ഷ​യ​ങ്ങ​ളു​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്.

അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ ഒ​രു​കോ​ടി​യോ​ളം രൂ​പ പാ​ഴാ​യ​താ​യും ത​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​താ​യും പ്ര​ദീ​പ് വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​യു​ണ്ടെ​ന്നും പി​താ​വി​നോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു ചെ​റി​യ കു​റി​പ്പു​ക​ളും പ്ര​ദീ​പ് എ​ഴു​തി​വ​ച്ചി​രു​ന്നു.
മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഈ​ഴ​ക്കോ​ട് വീ​ട്ടി​ലും ഹോ​ട്ട​ലി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷം ആ​മ​ച്ച​ൽ കുടും ബവീ​ട്ടി​ലെത്തിച്ചു സം​സ്ക​രി​ച്ചു.

Tags : nattu vishesham Restaurant owner suicide

Recent News

Corehub Up