പ്രതീകാത്മക ചിത്രം
തൃശൂർ: തദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് വിഹിതം 692 കോടിയിൽനിന്ന് 177 കോടിയാക്കി വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള കോണ്ഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം നടപ്പായാൽ 515 കോടിയുടെ വികസനപ്രവർത്തനങ്ങൾ തടസപ്പെടുകയും തദേശസ്ഥാപനങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്യും. സാന്പത്തികപ്രതിസന്ധിയുടെ പേരിൽ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് വികസനമുരടിപ്പിനു കാരണമാകുമെന്നും കേരള കോണ്ഗ്രസ് എം തൃശൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാരസമിതി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷാജി ആനിത്തോട്ടം, അഡ്വ. പി.ഐ. മാത്യു, ബിജു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : plan funds NattuVishasham DistrictNews