x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യാ​ സ​ഹോ​ദ​രി​ക്കും അ​ടി​യേ​റ്റു


Published: November 13, 2025 06:22 AM IST | Updated: November 13, 2025 06:22 AM IST

പേ​രൂ​ര്‍​ക്ക​ട: മേ​ലാ​റ​ന്നൂ​രി​ലെ എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ റി​ട്ട. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​രി​ക്കും അ​ടി​യേ​റ്റു. ച​പ്പാ​ത്ത് സ്വ​ദേ​ശി​യാ​യ 38-കാ​ര​നാ​ണ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ​ത്തി ഇ​രു​വ​രെ​യും ആ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 3.30നാ​യിരുന്നു സം​ഭ​വം.


56-കാ​ര​നാ​യ റി​ട്ട. ജീ​വ​ന​ക്കാ​ന്‍റെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലേ​ക്ക് യു​വ​തി പോ​കു​ന്ന​തുക​ണ്ട് സം​ശ​യം തോ​ന്നി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ​ത്തി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നെ​യും യു​വ​തി​യെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ​തോ​ടെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ടി​യി​ല്‍ പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കു​ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്കു പോ​യി. ത​ന്നെ ആ​ക്ര​മി​ച്ചു​വെ​ന്നു കാ​ട്ടി യു​വ​തി​യും യു​വാ​വും പൂ​ജ​പ്പു​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി ഇ​ല്ലെ​ന്നു പ​റ​ഞ്ഞ​തി​നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ ഇ​രു​വ​രെ​യും വി​ട്ട​യച്ചു.

Tags : local nattuvishesham attacked

Recent News

Corehub Up