x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലം ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ റി​വ​ര്‍​വ്യു റോ​ഡ്


Published: June 28, 2026 10:16 PM IST | Updated: June 28, 2026 10:16 PM IST

പാ​ലാ: മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്തുകൂ​ടി ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ മു​ത​ല്‍ കൊ​ട്ടാ​ര​മ​റ്റംവ​രെ തൂ​ണു​ക​ളി​ല്‍ പാ​ല​മാ​യി തീ​ര്‍​ക്കു​ന്ന റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഭൂ​രി​ഭാ​ഗ​വും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടും സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടാ​യ പാ​ളി​ച്ചമൂ​ലം പാ​ലാ-റി​വ​ര്‍​വ്യു റോ​ഡ് പ​ദ്ധ​തി നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

പാ​ലാ ടൗ​ണി​ല്‍ മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​രം വ​ഴി​യു​ള്ള റി​വ​ര്‍​വ്യു റോ​ഡ് കൊ​ട്ടാ​ര​മ​റ്റം വ​രെ നീ​ട്ടു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. പാ​ലാ-​ഏ​റ്റു​മാ​നൂ​ര്‍ റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി കൊ​ട്ടാ​ര​മ​റ്റംവ​രെ റോ​ഡ് ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തോ​ടെ പാ​ലാ ടൗ​ണി​ല്‍ പൂ​ര്‍​ണ​മാ​യും മ​റ്റൊ​രു സ​മാ​ന്ത​ര​പാ​ത​യു​ണ്ടാ​കും. കൊ​ട്ടാ​ര​മ​റ്റം മു​ത​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് പൂ​ര്‍​ണ​മാ​യി വ​ണ്‍​വേ സം​വി​ധാ​ന​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു.
റോ​ഡി​ന് ബ​ജ​റ്റി​ല്‍ തു​ക അ​നു​വ​ദി​ച്ച​തോ​ടെ വീ​ണ്ടും പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു. നി​ര്‍​മാ​ണം അ​വ​ശേ​ഷി​ക്കു​ന്ന സ്ഥ​ലം ഏ​റ്റെ​ടു​ത്ത് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തി​ന് 80 ല​ക്ഷം രൂ​പ​യാ​ണ് ബ​ജ​റ്റി​ല്‍ വ​കി​യി​രു​ത്തി​യി​രു​ക്കു​ന്ന​ത്.

പാ​ലാ വ​ലി​യപാ​ല​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​മു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ പാ​ളി​ച്ച​യാ​ണ് നി​ര്‍​മാ​ണം നി​ലയ്ക്കാ​ന്‍ കാ​ര​ണം. റ​വ​ന്യു ഭൂ​മി​യെ​ന്ന് ക​ണ​ക്കാ​ക്കി ഏ​റ്റെ​ടു​ക്കാ​തെ നി​ര്‍​മാ​ണം ന​ട​ത്തി​യ​പ്പോ​ള്‍ സ്ഥ​ല​മു​ട​മ എ​തി​ര്‍​പ്പു​മാ​യെ​ത്തി​യി​രു​ന്നു. ഈ ​സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ല്‍ മാ​ത്ര​മേ നി​ര്‍​മാ​ണം തു​ട​രു​വാ​ന്‍ സാ​ധി​ക്കൂ. വ​ലി​യ​പാ​ല​ത്തി​നോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ത്ത് മേ​ല്‍​ത്ത​ട്ട് വാ​ര്‍​ക്കു​വാ​നു​ണ്ട്. പാ​ല​ത്തി​ന്‍റെ ഇ​നി​യും വാ​ര്‍​ക്കു​വാ​നു​ള്ള ഭാ​ഗ​ത്തെ ഇ​രു​മ്പുക​മ്പി​ക​ള്‍ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. കൊ​ട്ടാ​ര​മ​റ്റം ഭാ​ഗ​ത്ത് 200 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​നു​ബ​ന്ധ റോ​ഡും തീ​ര്‍​ക്കേ​ണ്ട​തു​ണ്ട്.

സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്നും ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും യോ​ഗ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കുമെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

Tags : bridge Nattuvishesham Districte news

Recent News

Corehub Up