വാഗമൺ മൂൺമലയിൽ നാട്ടുകാരെ ഭീതിയിലാക്കിയ മണ്ണിടിച്ചിൽ.
ഉപ്പുതറ: മൂൺമലയിൽ സിഎംസി ഹാളിന് സമീപം റിസോർട്ട് നിർമാണത്തിന് വെട്ടിയ റോഡ് ഇടിഞ്ഞു. വാഗമൺ വില്ലേജ് ഓഫീസിന് തൊട്ടടുത്ത് വൻതോതിൽ മണ്ണെടുപ്പ് നടന്നിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മലയുടെ താഴ്വാരമായ കൈത പ്രദേശത്ത് 500 കുടുംബങ്ങളാണ് താമസിക്കുന്നത്. വീണ്ടും മണ്ണിടിച്ചിലുണ്ടായാൽ ജനവാസമേഖലയിലേക്ക് പതിച്ച് വലിയ ദുരന്തത്തിന് സാധ്യതയേറെയാണ്.