ടോമിച്ചന് അയ്യരുകുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശേരി: ആധുനിക ദന്ത ചികിത്സാ സൗകര്യങ്ങളുമായി റോസ മിസ്റ്റിക്ക ദന്താശുപത്രി മാടപ്പള്ളി എന്‍ഇഎസ് ബ്ലോക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തനമാംരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, അയ്യരുകുളങ്ങര ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറുമായ ടോമിച്ചന് അയ്യരുകുളങ്ങര ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, മാടപ്പള്ളി ചെറുപുഷ്പം പള്ളി വികാരി ഫാ. കുര്യന് ചക്കുപുരയ്ക്കൽ, മീഡിയ വില്ലേജ് ബര്‍സാര്‍ ഫാ. ലിബിന് തുണ്ടുകളം, ബാബു കുട്ടന്‍ചിറ, ബെന്നി ചിറയിൽ, പഞ്ചായത്ത് മെംബര്‍മാരായ ബിന്ദു ജോസഫ്, സിജോ അയ്യരുകുളങ്ങര, ടോമിച്ചന് ആലഞ്ചേരി, സൈബി അക്കര, കുഞ്ഞുമോന് തൂമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ദന്തപരിചരണം, കോസ്മറ്റിക് ദന്തിസ്ട്രി, റൂട്ട് കനാല്‍ & ടൂത്ത് റീപ്ലേസ്മെന്റ്, ഓര്ത്തോഡൊന്റിക് കെയര്‍, ഫേഷ്യല്‍ സര്‍ജറി, ചില്‍ഡ്രന്‍സ് ദന്തിസ്ട്രി എന്നിവയാണ് സവിശേഷതകൾ. ഡോ. റോസ്മിയുടെ നേതൃത്വത്തില്‍ വിദഗ്ധരായ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്.
Tags :