കുടയത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ വോട്ട് അഭ്യർത്ഥിക്കുന്നു.
ചെറുതോണി: ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് ഇടുക്കി കളക്ടറേറ്റിൽ എത്തിയാകും പത്രിക നൽകുക.
ഇടുക്കി അണക്കെട്ടിന് സ്ഥാനം കണ്ടെത്തിയ ആദിവാസി ഗോത്രതലവൻ ചെമ്പൻ കൊലുമ്പന്റെ സമാധിസ്ഥലത്ത് പുഷ്പാർച്ചന നടത്തിയതിനുശേഷമാകും പത്രിക സമർപ്പണത്തിന് കളക്ടറേറ്റിലേക്ക് പുറപ്പെടുക.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സിപിഐ അസി. സെക്രട്ടറി എം.കെ. പ്രിയൻ, കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ, ഷാജി കാഞ്ഞമല എന്നിവർക്കും എൽഡിഎഫ് പ്രവർത്തകർക്കുമൊപ്പം എത്തിയാകും റോഷി പത്രിക സമർപ്പിക്കുക.