x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​ഫ് ഓ​ണം: ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 31, 2026 10:56 PM IST | Updated: July 31, 2026 10:56 PM IST

മ​ല​പ്പു​റം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഈ​റ്റ് റൈ​റ്റ് കേ​ര​ളം സേ​ഫ് ഓ​ണം 2026 എ​ന്ന പേ​രി​ല്‍ ഭ​ക്ഷ്യ​വ്യാ​പാ​രി​ക​ള്‍​ക്കാ​യി ബോ​ധ​വത്ക​ര​ണം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജി​തേ​ഷ് ജി. ​അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​കെ.​ സ​ബ്ന മ​ന്‍​സൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ്യ​നി​ര്‍​മാ​ണം, സം​ഭ​ര​ണം, ഗ​താ​ഗ​തം, വി​ത​ര​ണം, സു​ര​ക്ഷി​ത​വും അ​നു​വ​ദ​നീ​യ​വു​മാ​യ ഭ​ക്ഷ്യ അ​ഡി​റ്റീ​വു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഏ​റ​നാ​ട് സ​ര്‍​ക്കി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​സി.​ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ത​വ​നൂ​ര്‍ സ​ര്‍​ക്കി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ യു.​എം.​ദീ​പ്തി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

ഭ​ക്ഷ്യ​സു​ര​ക്ഷയുടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചു. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​. ക​മ്മീ​ഷ​ണ​ര്‍ സി.​എ​സ്. രാ​ജേ​ഷ് അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Awareness

Recent News

Corehub Up