x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​എ​ല്ലി​ൽ ശ​ന്പ​ള​ക്കു​ടി​ശി​ക: എം​ഡി​യെ ജീ​വ​ന​ക്കാ​ര്‍ ത​ട​ഞ്ഞു

വെബ് ഡെസ്ക്
Published: October 23, 2026 12:22 AM IST | Updated: October 23, 2026 12:22 AM IST

ആ​റാ​ലും​മൂ​ട് കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ല്‍​സ് ലി​മി​റ്റ​ഡ് (കെ​എ​എ​ല്‍) എം​ഡി​യെ ജീ​വ​ന​ക്കാ​ര്‍ ഇ​ന്ന​ലെ ത​ട​ഞ്ഞ​പ്പോ​ള്‍.

നെ​യ്യാ​റ്റി​ന്‍​ക​ര : ആ​റാ​ലും​മൂ​ട് കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ല്‍​സ് ലി​മി​റ്റ​ഡ‍ി (കെ​എ​എ​ല്‍) ലെ 13 ​മാ​സ​ത്തെ ശ​ന്പ​ള കു​ടി​ശി​ക പൂ​ര്‍​ണ​മാ​യും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ർ എം‍​ഡി​യെ ത​ട​ഞ്ഞു. നെ​യ്യാ​റ്റി​ന്‍​ക​ര സി​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ മു​പ്പ​തി​ന​കം ശ​ന്പ​ള കു​ടി​ശി​ക വി​ത​ര​ണം സം​ബ​ന്ധി​ച്ച അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് എം​ഡി രാ​ജീ​വ് കെ​എ​എ​ല്ലി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ എം​ഡി​യെ ത​ട​യു​ക​യാ​യി​രു​ന്നു. കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ​സ് ലി​മി​റ്റ​ഡ് (കെ​എ.​എ​ല്‍) 1978 ലാ​ണ് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 'കേ​ര​ള' എ​ന്ന ബ്രാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കും ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നും അ​നു​യോ​ജ്യ​മാ​യ ഇ​ല​ക്ട്രി​ക് ത്രീ ​വീ​ല​റു​ക​ൾ കെ​എ​എ​ല്ലി​ല്‍ നി​ര്‍​മി​ക്കു​ന്നു.

വി​എ​സ്എ​സ്‌​സി, എ​ൽ​പി​എ​സ്‌​സി, ഐ​ഐ​എ​സ്‌‌​യു എ​ന്നീ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ളു​ടെ വി​വി​ധ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഹൈ ​പ്രി​സി​ഷ​ൻ എ​യ്‌​റോസ്‌​പേ​സ് ഘ​ട​ക​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും ന​ട​ത്തു​ന്നു​ണ്ട്. കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ല്‍​സ് ലി​മി​റ്റ​ഡി​ന്‍റെ നാ​ല​ര ഏ​ക്ക​റോ​ളം ഭൂ​മി വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്ടെ​യ്ന​ർ ഫ്രൈ​റ്റ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പാ​ട്ട​ത്തി​നു ന​ല്‍​കുന്ന നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up